1961 · song 1

Aattummanammele [Unniyarcha Naadakam]

Credits

Singer
P Leela Kamukara AP Komala
Lyricist
P Bhaskaran
Composer
Br Lakshmanan

Lyrics

ആററും മണമ്മേലേ ഉണ്ണിയാർച്ച അതികാലേ തന്നെയെണീയ്ക്കുന്നുണ്ട് പുലരുവാനേഴര രാവുള്ളപ്പോൾ പൂങ്കുളം തന്നിൽ നിരാടുന്നുണ്ടു് അല്ലിമലർക്കാവിൽ കൂത്തുകാണാൻ ആടയലംകാരമണിയുന്നുണ്ട്   എല്ലാരുംപോണല്ലോ- എല്ലാരും പോണല്ലോ അല്ലിമലർക്കാവിൽ കൂത്തുകാണാൻ അയലാളർ പെണ്ണുങ്ങൾ, അതികാലേ പോണല്ലോ അയ്യപ്പൻകാവിൽ വിളക്കുകാണാൻ കൊമ്പനാനയുണ്ട് - അമ്പാരിയുണ്ട് കൊട്ടുണ്ട് - കൊഴലുണ്ട് - പാട്ടുമുണ്ട് താളമേളമുണ്ട്താലപ്പൊലിയുണ്ട് ചോടുവെച്ച കളികളുണ്ട്..കാവലിന്ന്...   കനകക്കസവൊളി ചേർന്നൊരു പുടവ തനുവിലണിഞ്ഞു സുന്ദരി നീലച്ചുരുൾമുടി ചീകിയുണക്കി മേലേകെട്ടി പെൺകൊടി... അല്ലിത്താമരമലർമിഴിതന്നിൽ അഞ്ജനമഷിയവളെഴുതുന്നു ചന്തമെഴും തിരുനെററിയിലങ്ങിനെ ചാന്തുപൊട്ടവളണിയുന്നു  കാലിനു കാൽത്തള, കയ്യിൽത്തരിവള കഴുത്തിൽ നിറയെപ്പൊൻമാല ചാർത്തിത്തെളിവെഴും ഉറുമിയെടുത്തവൾ പൂട്ടീയരയിൽ മികവോടെ   പുത്തൂരം വീട്ടിലെ പൂവമ്പൻവന്നല്ലോ  തത്തമ്മേ പാട്ടൊന്നു പാടിയാട്ടേ കാണട്ടേ , കാണട്ടേ , വീരനെക്കണ്ടന്റെ  കണ്ണുകൾ സാഫല്യം നേടീടട്ടേ. പൂമേനിയാണല്ലോ പുഞ്ചിരിയുണ്ടല്ലോ പുന്നാരം പറയുന്ന ചുണ്ടാണല്ലോ സുന്ദരഭവാനെൻ സ്വന്തമാണിനി മേലിൽ എന്നും ഞാൻ നിന്നെത്തന്നെ കാത്തിരിക്കും   ആശയ്ക്കുള്ളിൽ കൂടുകൂട്ടിയ പുള്ളിപ്പുങ്കുയിലേ  ആശിയ്ക്കുന്നതു ചോദിച്ചാലും ആരോമലാളേ-എൻ ആരോമലാളേ ആരോമൽച്ചേകവേനോടങ്കം കുറിച്ചോരൻ അച്ഛൻറെ ജീവൻമാത്രം എനിയ്ക്കു വേണം ഉള്ളംകവർന്ന ഭവാൻ തെല്ലൊന്നു കനിഞ്ഞെങ്കിൽ മല്ലിങ്കൽ ജയത്തോടെമടങ്ങുമച്ഛൻ. ......... അങ്കം കുറിച്ചു പടക്കളത്തിൽ ഇരു സിംഹങ്ങൾ പോരിനൊരുക്കുകൾ കൂട്ടവേ വീരനാമാരോമൽ തന്നുടെ ബന്ധു തൻ ചേരി മാറി കുലം കുത്താൻ തുനികയായ്‌ അങ്കച്ചുരിക വിളക്കുന്ന കൊല്ലനും കള്ളപ്പണിക്കവൻ കൈക്കൂലി ഏകിനാൻ ചന്തൂ...നീയാണോടാ എന്നെ ചതിച്ചത്‌...പരമദ്രോഹി..അയ്യോ.... ദ്രോഹി..ദ്രോഹി..ദ്രോഹി..... വീണു കിടന്നു പിടയുന്നു ഭൂമിയിൽ വീര പരാക്രമിയായൊരു ചേകവൻ കൂടപ്പിറപ്പായ ചന്തു കുലം കുത്തി കൂറു മറിഞ്ഞു കുതികാലു വെട്ടി നീ നാണിച്ചു തൻ തല താഴ്ത്തുന്നു കേരളം ഹീനനാം നിന്നുടെ വഞ്ചനാ വൃത്തിയാൽ ഉണ്മപ്പൊരുളാം സാക്ഷാൽ ലോകനാർക്കാവിലമ്മയാണേ ഉടവാളാണെ ഉറുമിയാണെ ഊരാളാരാണെ സത്യം എന്നുടെ സോദരനെ ചതിയാലെ കൊന്നോരു കള്ളച്ചതിയന്റെ ആ തല പെറ്റു വീഴുന്നൊരെൻ പൊന്നുണ്ണിയെ പടച്ചട്ടയണിയിച്ചു പോരിന്നയച്ചു ഞാൻ വെട്ടിന്നു വെട്ടെന്ന വീര ധർമ്മത്തിനാൽ വെട്ടി വീഴ്ത്തി കാഴ്ച കാണും ഒരുദിനം സത്യം..സത്യം..സത്യം..

Published by the catalogue editor. Rights remain with the original creators.