Gandhinagar 2nd Street poster

1986 · song 1

Ormayil oru sisiram

Credits

Singer
Unni Menon
Lyricist
Bichu Thirumala
Composer
Shyam

Lyrics

ഓർമ്മയിൽ ഒരു ശിശിരം ഓമനിക്കാനൊരു ശിശിരം ഇല വിരൽത്തുമ്പുകൾ ഇളം മഞ്ഞുതിരും തളിർമരച്ചില്ലകളിൽ തഴുകി വരും തെന്നലിനും കഥ പറയാനൊരു ശിശിരം (ഓർമ്മയിൽ..) കുടമണി വിതറും പുലരികളിൽ കൂടണയും സന്ധ്യകളീൽ ഒരേ ചിറകിൽ ഒരേ കനവിൽ (2) കുളിരും തളിരും ലഹരികളും പങ്കിടുവാൻ മോഹമെഴും ഇണക്കുരുവികളുടെ ശിശിരം  (ഓർമ്മയിൽ..) മതികലയെഴുതും കവിതകളിൽ രാക്കുയിലിൻ ഗാഥകളിൽ ഒരേ ശ്രുതിയായ് ഒരേ ലയമായ് (2) മിഴിയും മൊഴിയും യൗവനവും കതിരണിയാൻ ദാഹമെഴും യുവമനസ്സുകളുടെ ശിശിരം  (ഓർമ്മയിൽ..)

Published by the catalogue editor. Rights remain with the original creators.