Ennu Nathante Nimmi poster

1986 · song 2

Poove Arimullappoove

Credits

Singer
KS Chithra Unni Menon
Lyricist
Kaladharan (Kala Adoor)
Composer
Shyam

Lyrics

പൂവേ അരിമുല്ലപ്പൂവേ പൂവേ അരിമുല്ലപ്പൂവേ മഞ്ഞിൽ കുളിച്ച് നാണം കുണുങ്ങി നിൻ മിഴിക്കോണുകളിൽ ഒന്നല്ലോരായിരം മോഹങ്ങൾ പൂവേ  പൂവേ അരിമുല്ലപ്പൂവേ പൂവേ അരിമുല്ലപ്പൂവേ എങ്ങുമേ ഇന്നോണപ്പൂവുകൾ ചിങ്ങനിലാവും പൊന്നൊർമ്മയും മാലതിപ്പൂവും ചേലിലായ് കൈതയും പൂത്തു ചെന്താമരേ (2) നക്ഷത്രക്കണ്ണുമായ് പിച്ചകം കൊച്ചിളം കാറ്റിലാടി ചെമ്പകം നിര നിരയായി പൂക്കളമെങ്ങുമേ പുളകിതമായ് വാണതും പൂവേ പൂവേ (പൂവെ...) നെന്മേനി വാകകൾ പൂത്തല്ലോ പൊന്മാനിണയുമായ് പോയല്ലോ പൂമരക്കൊമ്പിൽ ദാഹമായ് പൂങ്കുയിൽ കൂഹൂ കൂകുന്നു (2) മുത്തണി മാലകൾ ചാർത്തീടാം ചിത്തിര തോണിയേറി പോയിടാം തിരുമധുരം തന്നിടാം എന്നുമേ ഒരു കരളായി ചേർന്നിടാം പൂവേ പൂവേ (പൂവെ...)

Published by the catalogue editor. Rights remain with the original creators.