1986 · song 2

Sukhamulla Kulirthennal

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
Kannur Rajan

Lyrics

സുഖമുള്ള കുളിര്‍തെന്നല്‍ ചിറകേറിയെന്‍  ചിരകാല സങ്കല്‍പ്പ രതിരൂപമേ നഖമുള്ള രാത്രി തന്‍ നാവുള്ള നിമിഷങ്ങള്‍  നമ്മളെ കാത്തു നില്‍പ്പൂ വരൂ ഈ ശയ്യ മലര്‍ശയ്യ പങ്കു വെയ്ക്കൂ  പുളകങ്ങള്‍ പുതപ്പിച്ചൊന്നുമ്മ വെയ്ക്കൂ സുഖമുള്ള കുളിര്‍തെന്നല്‍ ചിറകേറിയെന്‍  ചിരകാല സങ്കല്‍പ്പ രതിരൂപമേ വിളയാത്ത പവിഴങ്ങള്‍ അധരത്തില്‍ പോഴിയുമ്പോള്‍  എന്തേ നാണമാണോ  {വിളയാത്ത } ഈ വിടരാത്ത മുകുളങ്ങള്‍ വിരല്‍ തൊട്ടു വിരിയുമ്പോള്‍  എന്തേ പിണക്കമായോ മലര്‍മെത്ത വിരിയല്‍പ്പം ചുളിഞ്ഞുവല്ലോ മണിയറ മണിവിളക്കണഞ്ഞുവല്ലോ സുഖമുള്ള കുളിര്‍തെന്നല്‍ ചിറകേറിയെന്‍  ചിരകാല സങ്കല്‍പ്പ രതിരൂപമേ ഉടയാത്ത മധുപാത്രം ഉടയുമ്പോള്‍ ഓമനേ ഉള്ളില്‍ തിടുക്കമായോ {ഉടയാത്ത } ഈ നിറമാറില്‍ നഖചിത്രം നിറമാല ചാര്‍ത്തുമ്പോള്‍ ദാഹം വളര്‍ന്നു പോയോ ഈ ശയ്യ മലര്‍ശയ്യ പങ്കു വെയ്ക്കൂ  പുളകങ്ങള്‍ പുതപ്പിച്ചൊന്നുമ്മ വെയ്ക്കൂ സുഖമുള്ള കുളിര്‍ തെന്നല്‍ ചിറകേറിയെന്‍  ചിരകാല സങ്കല്‍പ്പ രതിരൂപമേ നഖമുള്ള രാത്രി തന്‍ നാവുള്ള നിമിഷങ്ങള്‍  നമ്മളെ കാത്തു നില്‍പ്പൂ വരൂ ഈ ശയ്യ മലര്‍ശയ്യ പങ്കു വെയ്ക്കൂ  പുളകങ്ങള്‍ പുതപ്പിച്ചൊന്നുമ്മ വെയ്ക്കൂ ഈ ശയ്യ മലര്‍ശയ്യ പങ്കു വെയ്ക്കൂ  പുളകങ്ങള്‍ പുതപ്പിച്ചൊന്നുമ്മ വെയ്ക്കൂ

Published by the catalogue editor. Rights remain with the original creators.