1986 · song 5
Jagamaake Sivamayam
Credits
- Singer
- Ambilikkuttan
- Lyricist
-
Poovachal Khader
- Composer
- M Ranga Rao
Lyrics
ജഗമാകെ ശിവമയം മർത്യാ
ശിവഭക്തനു മുക്തി സുലഭം മനുഷ്യാ (2)
ആശാപദംഗത്തെ മനസ്സിൽ നിന്നകറ്റി
രോഷവും ദോഷവും ഗർവ്വവും പോക്കി
കാമമാം ക്രോധമാം വൈരികളെ നീക്കി
മുക്തിസാമ്രാജ്യം നീ നേടൂ മനുഷ്യാ
(ജഗമാകെ .. )
പരകാന്ത ജനനിക്ക് തുല്യമെന്നോർത്തു
പരവിത്തം പുല്ലിനു സമമെന്നു കണ്ടു
പരമേശനെ ഹൃദയപീഠത്തിലിരുത്തി
നിനവും നീ ധ്യാനിക്കൂ ശിവനെ നീ മനുഷ്യാ
(ജഗമാകെ .. )
ഞാൻ ഞാനെന്ന ഭാവംകളഞ്ഞു
സ്വാർത്ഥമോഹങ്ങൾ ആകെ വെടിഞ്ഞു
സർവ്വവും ശിവനിടം അർപ്പിച്ചു പിന്നെ
സച്ചിനാന്ദം നേടൂ മനുഷ്യാ
(ജഗമാകെ .. )
Published by the catalogue editor. Rights remain with the original creators.