1986 · song 4

Gangaadharano

Credits

Singer
Vani Jairam
Lyricist
Poovachal Khader
Composer
M Ranga Rao

Lyrics

ഗംഗാധരനോ  ബാലശിവനായ് അമ്മേയെന്നെനെ പ്രിയമായ് വിളിക്കുന്നു തനുവും മനവും അവനിൽ ലയിക്കേ അറിയാതെയാനന്ദം പൊങ്ങുന്നു എന്നിൽ ( ഗംഗാധരനോ... )   ബാലശശിയെഴും ജട കണ്ടു വിഭൂതിയാലുള്ള വര കണ്ടു (2) മണിനാഗമാലയണി മെയ്യോടെ ഗജചർമ്മവും പരിച്ചു കളിയാടി (2) കണ്ണുകൾ പൊത്തി കാലടി വെച്ചു പാൽപ്പതയോലും പുഞ്ചിരിയോടെ ഇരുളുറങ്ങും മറതന്നിൽ  വെള്ളിനിലാവല വീശുന്നു ( ഗംഗാധരനോ... ) അമ്മേ അമ്മേ വിളി കേൾക്കെ  മമതയിൽ മുങ്ങി ഞാനാകേ (2) ആളുന്നു പരമാനന്ദം  നാൾകൾ കാത്തോരാനന്ദം (2) കോടിജന്മത്തിൻ പൂജാഫലമോ (2) നടനാകുമാ ശിവൻ  ബാലനായ് വന്നെത്താൻ ( ഗംഗാധരനോ... )

Published by the catalogue editor. Rights remain with the original creators.