1986 · song 3

Ee meyyum Ee manassum

Credits

Singer
Vani Jairam
Lyricist
Poovachal Khader
Composer
M Ranga Rao

Lyrics

ഈ മെയ്യും ഈ മനസ്സും   സർവ്വവും നീയേ..   സർവ്വവും നീയേ..  പാരിന്നു കാക്കുന്ന കരുണാമയാ നിൻ രൂപം കണാതെ അലയുന്നൊരീ എന്നുള്ളം കേഴുന്നു ശ്രീ ശങ്കരാ (ഈ മെയ്യും .. ) മൂലോകമതിൻ മൂലകാരണാ ഭവഭയഹരണാ ഗുണനിലയാ കാരുണ്യസിന്ധോ കലചൂടും ദേവാ ഈ ശാപരമേശാ സ്ഥടികലിംഗേശാ സ്ഥടികലിംഗേശാ   (ഈ മെയ്യും .. )  നിന്നെ ഭജിക്കുന്നു ഗംഗാധരാ  സത്യകൈലാസവാസാ ചന്ദ്രശേഖരാ ഭക്തജനാവന പരമ പാവനാ ഈശാ ജഗദീശാ മഹാജലലിംഗേശാ  മഹാജലലിംഗേശാ    (ഈ മെയ്യും .. )    രവിചന്ദ്രതാരകൾ വിളങ്ങീടുവാൻ വിണ്ണിൽ കാന്തിയായ് പ്രസരിക്കും പരംജ്യോതി നീയേ ശരണത്തിനിന്നും നിൻ ചരണങ്ങൾ തന്നെ പരനേ  സ്മരഹരനേ മഹാജ്യോതിലിംഗേശാ മഹാജ്യോതിലിംഗേശാ  (ഈ മെയ്യും .. )     സകലജീവികൾക്കും ജീവനാം  പ്രഭുവേ സർവാന്തർ‌യാമീ ജഗതേകസ്വാമീ പ്രണയരൂപാ പ്രണവസ്വരൂപാ ശംഭോ സ്വയംഭോ മഹാവായുലിംഗേശാ മഹാവായുലിംഗേശാ (ഈ മെയ്യും .. )       ദുഷ്ടരാശികളെ തകർത്തും നീചഭക്തഗനത്തിനും മുക്തി കൊടുത്തും  വിശ്വംഭരയെ പരിപാലിക്കും ഹരനെ ശശിധരനേ ആകാശലിംഗേശാ ആകാശലിംഗേശാ   (ഈ മെയ്യും .. )

Published by the catalogue editor. Rights remain with the original creators.