1986 · song 2

Malarmaari madhumaari

From Bhagavan

Credits

Singer
Vani Jairam Krishnachandran
Lyricist
Poovachal Khader
Composer
MS Viswanathan

Lyrics

മലർമാരി മധുമാരി കണ്ണിൽ പൊഴിയും നവമാരി ഈ കുളിർമഴയിൽ കുളിച്ചു നിൽക്കും മനസ്സിൽ ഉതിരും നിറമാരി   മലർമാരി മധുമാരി കണ്ണിൽ പൊഴിയും നവമാരി ഇലകൾ കുട പിടിക്കും ഈ നികുഞ്ജ നിലയത്തിൽ ഒഴുകൂ നീയൊഴുകൂ അഴകേ ഏഴഴകേ തെളിയുന്നെൻ രൂപം നിൻ കണ്ണിൽ ഉയരുന്നെൻ നാദം നിൻ നെഞ്ചിൽ  മലർമാരി മധുമാരി കണ്ണിൽ പൊഴിയും നവമാരി കിളികൾ ചിറകടിക്കും ഈ സുഗന്ധസദനത്തിൽ അണയൂ നീ അണയൂ പ്രിയനേ എൻ പ്രിയനേ പൊതിയൂ നിൻ വർണ്ണം എൻ മെയ്യിൽ പകരൂ നിൻ രാഗം എന്നുള്ളിൽ  മലർമാരി മധുമാരി കണ്ണിൽ പൊഴിയും നവമാരി ഈ കുളിർമഴയിൽ കുളിച്ചു നിൽക്കും മനസ്സിൽ ഉതിരും നിറമാരി മലർമാരി മധുമാരി കണ്ണിൽ പൊഴിയും നവമാരി

Published by the catalogue editor. Rights remain with the original creators.