1961 · song 15

Minnum Ponnin

Credits

Singer
P Leela Kamukara
Composer
Br Lakshmanan

Lyrics

മിന്നും പൊന്നിന്‍ കിരീടം തരിവളകടകം കാഞ്ചി പൂഞ്ചേലമാല‌ ധന്യശ്രീവത്സ സൽക്കൗസ്തുഭമിടകലരും ചാരുദോരന്തരാളം ശംഖം ചക്രം ഗദാ പങ്കജമിവ വിലസും നാലു തൃക്കൈകളോടും സങ്കീര്‍ണ്ണശ്യാമവര്‍ണ്ണം ഹരിവപുരമലം പൂരയേന്മംഗലംവഃ മറപ്പൊരുളായി മറഞ്ഞവനേ ഹരി മഴമുകില്‍കാന്തികലര്‍ന്നവനേ ഹരി മധുരരസത്തെ നുകര്‍ന്നവനേ ഹരി മധുരിപുനാമമിയന്നവനേ ഹരി മമതവെടിഞ്ഞവര്‍നായകനേ ഹരി മലിപുകഴു്ബാണനെവെന്നവനേ ഹരി മകരമുഖായിതകുണ്ഡലനേ ഹരി മുകുരമനോഹന ഗണ്ഡകനേ ഹരി മസൃണമഹാമണി മണ്ഡിതനേ ഹരി മംഗല മന്ദിരമായവനേ ഹരി ഹരി ഹരി ഹരി ഹരി ഹരി ഹരി ഹരി ഹരി

Published by the catalogue editor. Rights remain with the original creators.