1986 · song 5

Yaamam Madabharam

From Ahalya

Credits

Singer
Krishnachandran
Lyricist
K Jayakumar
Composer
Kannur Rajan

Lyrics

യാമം മദഭരം മാറില്‍ സുമശരം ചൊടിമലരൊരു പകുതി വിരിയവേ ഉപവനികയില്‍ മധുപനണയവേ ഇന്ദ്രനീലമണ്ഡപത്തില്‍ ഇതള്‍വിരിയില്‍ സുരരതിയായ് യാമം മദഭരം മാറില്‍ സുമശരം കവിളില്‍ കരതലചലനം പടരും സുഖസഞ്ചലനം അടിമുടിയൊരു ചടുലഹസ്ത പരിലാളനം ഉടലുലഞ്ഞു മുടിയഴിഞ്ഞൊരാലിംഗനം പത്മകേസരം നിറഞ്ഞൊരമൃതകിരണ- മതിലലിയും യാമം മദഭരം മാറില്‍ സുമശരം അധരം കിസലയ തരളം അലിയും ചുംബന മധുരം നഖമമരും മാറിലര്‍ദ്ധചന്ദ്രോദയം തുകിലഴിഞ്ഞു തനുമയങ്ങും ആന്ദോളനം സുരതജാതരാഗഭരിത പരിയമൃദുല മണിതരവം യാമം മദഭരം മാറില്‍ സുമശരം ചൊടിമലരൊരു പകുതി വിരിയവേ ഉപവനികയില്‍ മധുപനണയവേ ഇന്ദ്രനീലമണ്ഡപത്തില്‍ ഇതള്‍വിരിയില്‍ സുരരതിയായ് യാമം മദഭരം മാറില്‍ സുമശരം

Published by the catalogue editor. Rights remain with the original creators.