1986 · song 3

Manninnilam Maaril

From Ahalya

Credits

Singer
Unni Menon Ambili Chorus
Lyricist
Mankombu Gopalakrishnan
Composer
Kannur Rajan

Lyrics

മണ്ണിന്നിളം മാറില്‍ സ്വര്‍ണ്ണജലധാര സ്വര്‍ഗ്ഗഗംഗ മുന്നില്‍  തുള്ളി വന്ന പോലെ ബ്രഹ്മഗിരിയാകെ പൊങ്ങുമാവേശ സംഘനൃത്തമേള മണ്ണിന്നിളം മാറില്‍ സ്വര്‍ണ്ണജലധാര സ്വര്‍ഗ്ഗഗംഗ മുന്നില്‍  തുള്ളി വന്ന പോലെ പുഴയാകെ പൂങ്കുലവെള്ളം  മിഴിയാകെ പൂത്തിരിവെട്ടം പനിനീരില്‍ ചിറകുമുളയ്ക്കും കുളിരാറില്‍ ഉപവാടികളൂഞ്ഞാലാടും  ഹരിതാഭകള്‍ വാരിച്ചൂടും സംഗമ സാഗരമാക്കുക  ഭൂവിലെ ദാഹം തീര്‍ക്കാന്‍ മണ്ണിന്നിളം മാറില്‍ സ്വര്‍ണ്ണജലധാര സ്വര്‍ഗ്ഗഗംഗ മുന്നില്‍  തുള്ളി വന്ന പോലെ കളിയാടിപ്പാടടി പെണ്ണേ കളകാഞ്ചികിലുക്കെടി കണ്ണേ അലമാലകള്‍ കുരവ വിളിക്കും തിരുനാളില്‍ അനുഭൂതികള്‍ ഗാനം പാടും അകതാരുകളീണം മൂളും ഉത്സവഭാസുര വേദികളാക്കുക  നാടും വീടും

Published by the catalogue editor. Rights remain with the original creators.