1986 · song 3

Rajatha Sundara Yaamini

Credits

Singer
Unni Menon Lathika
Lyricist
Mankombu Gopalakrishnan
Composer
Chakravarthy

Lyrics

രജതസുന്ദര യാമിനി ഹൃദയസംഗമ വാഹിനി മധുരപരിമള മേദിനി മദനപരവശ കാമിനി പ്രണയവസന്തം മനസ്സില്‍ മരന്ദം ഊറും ശൃംഗാരം രജതസുന്ദര യാമിനി മധുരപരിമള മേദിനി എന്റെ മോഹങ്ങള്‍ നാഗഫണംപോല്‍ ആടുമീ ജീവനാഡിയിലിനിമേല്‍ ഇഴയു നീ എന്നില്‍ നാഗമായ് കൊത്തുമീ മണിനാഗമായ് ഇലകളാടകള്‍ ഞൊറിയുമീ വന- സുഷമകളണിയാമോ മധുരമൂറിടും അധരപാളിതന്‍ കുളിരല പകരാമോ ആറണം മാരദാഹങ്ങള്‍ തീരണം മദനതൃഷ്ണകള്‍ രജതസുന്ദര യാമിനി ഓ മധുരപരിമള മേദിനി പ്രേമഗംഗതന്‍ തിരകളിലൊഴുകാം കാവ്യസുന്ദര ലഹരികളണിയാം പുണരൂ നീ എന്നെ തീരമായ് അലിയു നീ എന്നിൽ ഈണമായ് കരളില്‍ മേചക മേഘരാജികള്‍ പനിമഴ പൊഴിയാറായ് മനസ്സില്‍ മന്മഥന്‍ അണിയുമുന്മദ മലരുകള്‍ ചൂടാമോ പൂവിലോ പ്രേമചുംബനം തേനിലോ രുചിരബന്ധനം മധുരപരിമള മേദിനി ഹൃദയസംഗമ വാഹിനി മദനപരവശ കാമിനി പ്രണയവസന്തം മനസ്സില്‍ മരന്ദം ഊറും ശൃംഗാരം

Published by the catalogue editor. Rights remain with the original creators.