1985 · song 1
Prayam Youvanam
Credits
- Singer
-
KJ Yesudas
KS Chithra
- Lyricist
-
Poovachal Khader
- Composer
- Shyam
Lyrics
പ്രായം യൗവ്വനം അതുപേറും തേൻകുടം
പ്രായം യൗവ്വനം അതുപേറും തേൻകുടം
എന്നിൽ മേവും സ്വപ്നമേ എൻ വിണ്ണിൻ ബിംബമേ
എന്നിൽ മേവും സ്വപ്നമേ എൻ വിണ്ണിൻ ബിംബമേ
എന്നും നീയെൻ കൂട്ടാകുവാൻ
നെഞ്ചിൽ തൂവൽക്കൂടും കൂട്ടി കാക്കുന്നു ഞാൻ
പ്രായം യൗവ്വനം അതുപേറും തേൻകുടം
പ്രായം യൗവ്വനം അതുപേറും തേൻകുടം
എൻ കരം നിൻ ദേഹം പൊതിയുമ്പോൾ
ഒരു നാണം കണ്ടൂ ഞാൻ
എൻ കരം നിൻ ദേഹം പൊതിയുമ്പോൾ
ഒരു നാണം കണ്ടൂ ഞാൻ
കിളികൾ പാടുന്നു ഇണകൾ കേൾക്കുന്നു പ്രണയ തീരങ്ങളിൽ
മിഴികൾ പാടുന്നു കഥകൾ മായുന്നു ഹൃദയനാദങ്ങൾ
സാന്ധ്യനിഴൽവിരിയിൽ സ്വർണ്ണമലർവിരിയിൽ
ഇതാ ഇതാ എൻ രാഗാഞ്ജലി
എന്നിൽ നിന്നും നിന്നിൽ ചാർത്തും പ്രേമാഞ്ജലി
പ്രായം യൗവ്വനം അതുപേറും തേൻകുടം
പ്രായം യൗവ്വനം അതുപേറും തേൻകുടം
എന്നെ നീ മാറോടു ചേർക്കുമ്പോൾ
ഒരു പുണ്യംകൊണ്ടൂ ഞാൻ
എന്നെ നീ മാറോടു ചേർക്കുമ്പോൾ
ഒരു പുണ്യംകൊണ്ടൂ ഞാൻ
അലകളേറുന്നു വളകൾ തീർക്കുന്നു അഴകിന്നോരങ്ങളിൽ
തരളചിത്തങ്ങൾ ഇഴുകി നിൽക്കുന്നു മധുരഗന്ധങ്ങളിൽ
സാന്ധ്യനീലിമയിൽ ആദ്യനിർവൃതിയിൽ
ഇതാ ഇതാ എൻ സ്നേഹാഞ്ജലി
എന്നിൽ നിന്നും നിന്നിൽ ചാർത്തും വർണ്ണാഞ്ജലി
പ്രായം യൗവ്വനം അതുപേറും തേൻകുടം
പ്രായം യൗവ്വനം അതുപേറും തേൻകുടം
എന്നിൽ മേവും സ്വപ്നമേ എൻ വിണ്ണിൻ ബിംബമേ
എന്നിൽ മേവും സ്വപ്നമേ എൻ വിണ്ണിൻ ബിംബമേ
എന്നും നീയെൻ കൂട്ടാകുവാൻ
നെഞ്ചിൽ തൂവൽക്കൂടും കൂട്ടി കാക്കുന്നു ഞാൻ
Published by the catalogue editor. Rights remain with the original creators.