Thammil Thammil poster

1985 · song 1

Hridayam Oru Veenayaay

Credits

Singer
KJ Yesudas
Lyricist
Poovachal Khader
Composer
Raveendran

Lyrics

ഹൃദയം ഒരു വീണയായ് അതിൽ നിൻ മൊഴിയായ് (2) എൻ നെഞ്ചിൻ താളം നിന്നിൽ കേൾക്കുമ്പോൾ എൻ ജീവമാല്യം നിന്നിൽ കാണുമ്പോൾ സുകൃത വീഥിയിൽ  അലയും വേളയിൽ ഹൃദയം ഒരു വീണയായ് അതിൽ നിൻ മൊഴിയായ് സാരള്യം കൊണ്ടെന്റെ ഉള്ളം പൊങ്ങി നിന്നിൽ നിന്നും രാഗം ചൂടി മൗനം പാടുമ്പോൾ മുന്നിൽ പൂക്കുന്നേതോ ജന്മം (2) വർ‌ണ്ണം പെയ്യുന്നോരോ കാലം (2) അവയുടെ കയ്യിലെ നിറകതിരണിയും നാം തമ്മിൽ തമ്മിൽ ഹൃദയം ഒരു വീണയായ് അതിൽ നിൻ മൊഴിയായ് ബിംബങ്ങൾ മിന്നും നിൻ കണ്ണിൽനിന്നും ഇന്നെൻ ചേതോദീപം പൊന്നിൻനാളം ചാർത്തുമ്പോൾ മുന്നിൽ പൂക്കുന്നേതോ സ്വപ്നം (2) കാലം പേറുന്നോരോ മോഹം (2) അവയുടെ കയ്യിലെ പരിമളം അണിയും നാം തമ്മിൽ തമ്മിൽ (ഹൃദയം ഒരു വീണയായ്)

Published by the catalogue editor. Rights remain with the original creators.