1985 · song 3

Oodum Paavum

From Sammelanam

Credits

Singer
P Susheela
Lyricist
Bichu Thirumala
Composer
Maharaja

Lyrics

ഊടും പാവും നെയ്യും കായൽ കുഞ്ഞോളങ്ങൾ ഏതോ തീരം തേടും  കുളിരിൻ കൂടാരങ്ങൾ വിരലാലീ അഴകിൽ കവിതകൾ എഴുതുമ്പോൾ വിരിയുന്ന പുളകങ്ങൾ പോലെ (ഊടും പാവും...) ആകാശനീലം തുളുമ്പും നിന്റെ ഈറൻ മിഴിക്കോണിലെന്നും (2) നാണം വീണാഗാനം മീട്ടും ചെംചുണ്ടുകൾ ആരോമലേ തേൻ കൂടുകൾ  (ഊടും പാവും...) തൂവെണ്ണിലാവിന്റെ തൂവൽ നെയ്തു മേലാട ചുറ്റുന്ന പെണ്ണേ (2) നീയീ രാവിൻ മാറിൽ പൂക്കും  രോമാഞ്ചമോ എന്നെന്നുമെൻ പൂമഞ്ചമോ  (ഊടും പാവും...) ---------------------------------------------------------------------------------------------------

Published by the catalogue editor. Rights remain with the original creators.