1985 · song 1
Sringaaram Poompeeli Neerkkum
Credits
- Singer
-
KJ Yesudas
- Lyricist
- Mankombu Gopalakrishnan
- Composer
- Guna Singh
Lyrics
ആഹാ അഹാ...ആഹഹഹാ ..
ആഹാ ആ
ശൃംഗാരം പൂംപീലി നീര്‍ക്കും
പുഷ്പബാണം നിന്റെ മെയ്യില്‍ കൊള്ളും നേരം
നിന്റെ നാണം പൂവിടും.. കരിമിഴികളില്‍ കാമം
വര്‍ണ്ണപ്പൂവിതളായ്.. വിടരുമ്പോള്‍
നിന്റെ ചൊടിയിണയിലെ രാഗം...
സ്വര്‍ണ്ണത്തേന്‍ കുഴമ്പായെന്റെ ചുണ്ടില്‍ നീ തൂകുമ്പോള്‍
ഞാനലിഞ്ഞിടും..നിന്നില്‍ ഞാൻ മയങ്ങീടും..
ശൃംഗാരം പൂംപീലി നീര്‍ക്കും
പുഷ്പബാണം നിന്റെ മെയ്യില്‍ കൊള്ളും നേരം
ഈറന്‍ തുകില്‍വാരിച്ചുറ്റി നീയെന്‍ മുന്നില്‍
താരുണ്യത്തിന്‍.. നാളം പൂക്കും പൂമെയ്യുമായ് (2)
മദരജനികളില്‍ കുളിരുനല്‍കും ചിറകു തേടിടുമ്പോള്‍
മദരജനികളില്‍ കുളിരുനല്‍കും ചിറകു തേടിടുമ്പോള്‍
നഗ്നമേനി പൂവിരിക്കും.. പുഷ്പശയ്യയായ് മാറ്റും..
രതിതാളം ചൂടിടുമ്പോള്‍ മാറില്‍ ഞാന്‍ ചേരും..
ശൃംഗാരം പൂംപീലി നീര്‍ക്കും
പുഷ്പബാണം നിന്റെ മെയ്യില്‍ കൊള്ളും നേരം
പൂവുകളില്‍ പൂവുറങ്ങും.. രാവുകളില്‍
പൊന്നരയില്‍.. താളം തുള്ളും ഏലസ്സുമായ്.. (2)
മൃദുഞരമ്പുകളില്‍.. ലഹരിനല്‍കും ചെതുമ്പലുരിയുമ്പോള്‍..
മൃദുഞരമ്പുകളില്‍.. ലഹരിനല്‍കും ചെതുമ്പലുരിയുമ്പോള്‍..
നിത്യരോമാഹർഷമായ് എന്റെ മാറിൽ നീയുറങ്ങും ..
രതിതാളം ചൂടിടുമ്പോള്‍.. മാറില്‍ ഞാന്‍ ചേരും
ശൃംഗാരം പൂംപീലി നീര്‍ക്കും
പുഷ്പബാണം നിന്റെ മെയ്യില്‍ കൊള്ളും നേരം
നിന്റെ നാണം പൂവിടും.. കരിമിഴികളില്‍ കാമം
വര്‍ണ്ണപ്പൂവിതളായ്.. വിടരുമ്പോള്‍
നിന്റെ ചൊടിയിണയിലെ രാഗം...
സ്വര്‍ണ്ണത്തേന്‍ കുഴമ്പായെന്റെ ചുണ്ടില്‍ നീ തൂകുമ്പോള്‍
ഞാനലിഞ്ഞിടും..നിന്നില്‍ ഞാൻ മയങ്ങീടും..
ശൃംഗാരം പൂംപീലി നീര്‍ക്കും
പുഷ്പബാണം നിന്റെ മെയ്യില്‍ കൊള്ളും നേരം
Published by the catalogue editor. Rights remain with the original creators.