1985 · song 3

Manjin Mazhayil

Credits

Singer
KJ Yesudas Kausalya
Lyricist
Poovachal Khader
Composer
Raveendran

Lyrics

മഞ്ഞിൻ മഴയിൽ മുങ്ങും കുന്നിൻ മുകളിൽ നിന്നും മെല്ലെ ഒഴുകിയണയും ഇണക്കിളിയേ നിൻ കാതുകളിൽ ഒരു രഹസ്യം എൻ വാക്കുകളിൽ മഞ്ഞിൻ മഴയിൽ മുങ്ങും കുന്നിൻ മുകളിൽ നിന്നും മെല്ലെ ഒഴുകിയണയും സായംസന്ധ്യപോകും മലരണിവഴിയിൽ നിൻ പദചലനം ഒരു സുഖലയനം മോഹങ്ങൾ ചൊല്ലുന്ന മന്ത്രം നീയെന്നിൽ മീട്ടുന്ന ഈണം ഓളങ്ങൾ തീർക്കുന്ന നേരം പോരൂ... പോരൂ മഞ്ഞിൻ മഴയിൽ മുങ്ങും കുന്നിൻ മുകളിൽ നിന്നും മെല്ലെ ഒഴുകിയണയും തെന്നി തെന്നൽ വീഴും തളിരണിവനിയിൽ നിൻ ചിരിയലയിൽ നിൻ ചൊടിയിണയിൽ രാഗങ്ങൾ തേടുന്ന നാദം താളങ്ങൾ തേടുന്നു ഗാനം ദാഹങ്ങൾ കൂടുന്ന നേരം പോരൂ... പോരൂ മഞ്ഞിൻ മഴയിൽ മുങ്ങും കുന്നിൻ മുകളിൽ നിന്നും മെല്ലെ ഒഴുകിയണയും ഇണക്കിളിയേ നിൻ കാതുകളിൽ ഒരു രഹസ്യം എൻ വാക്കുകളിൽ മഞ്ഞിൻ മഴയിൽ മുങ്ങും കുന്നിൻ മുകളിൽ നിന്നും മെല്ലെ ഒഴുകിയണയും

Published by the catalogue editor. Rights remain with the original creators.