Puli Varunne Puli poster

1985 · song 2

Kakkaan Padikkumbol

Credits

Singer
KJ Yesudas Kamukara
Lyricist
Bichu Thirumala
Composer
Jerry Amaldev

Lyrics

കക്കാന്‍ പഠിക്കുമ്പോള്‍ നിൽക്കാന്‍ പഠിക്കണം ഹോ കക്കാന്‍ പഠിക്കുമ്പോള്‍ നമ്മള്‍ നിൽക്കാന്‍ പഠിക്കണം പഴഞ്ചൊല്ലില്‍ പതിരില്ല പതിരുണ്ടേല്‍ എതിരില്ല നമുക്കും ജീവിക്കണം ഭൂമിയില്‍ നമുക്കും ജീവിക്കണം കക്കാന്‍ പഠിക്കുമ്പോള്‍ നമ്മള്‍ നിൽക്കാന്‍ പഠിക്കണം കക്കാന്‍ പഠിക്കുമ്പോള്‍ നമ്മള്‍ നിൽക്കാന്‍ പഠിക്കണം നാടകമേ ഉലകം നാളെ നടപ്പതേയാരരിവാര്‍ തോഴാ നാടകമേ ഉലകം നിനൈപ്പതേ നടന്ത്വിട്ടാല്‍ ഭാവിയെത്ര ശോഭനം നിനൈപ്പതേ നടന്ത്‌വിട്ടാല്‍ ഭാവിയെത്ര ശോഭനം ആനാല്‍ നടപ്പതേ നിനൈത്തു വിട്ടാല്‍ ഫലമെത്ര ഭീകരം ആനാല്‍ നടപ്പതേ നിനൈത്തു വിട്ടാല്‍ ഫലമെത്ര ഭീകരം നാടകമേ ഉലകം പഴഞ്ചൊല്ലില്‍ പതിരില്ല പതിരുണ്ടേല്‍ എതിരില്ല നമുക്കും ജീവിക്കണം ഭൂമിയില്‍ നമുക്കും ജീവിക്കണം കക്കാന്‍ പഠിക്കുമ്പോള്‍ നമ്മള്‍ നിൽക്കാന്‍ പഠിക്കണം കക്കാന്‍ പഠിക്കുമ്പോള്‍ നമ്മള്‍ നിൽക്കാന്‍ പഠിക്കണം കായംകുളം കൊച്ചുണ്ണിതന്‍ തത്ത്വശാസ്ത്രമേ വിജയിച്ചാലും വിജയിച്ചാലും കായംകുളം കൊച്ചുണ്ണിതന്‍ തത്ത്വശാസ്ത്രമേ വിജയിച്ചാലും തത്ത്വശാസ്ത്രമേ വിജയിച്ചാലും ഇല്ലാത്തോന്റെ കയ്യില്‍ നിന്നും ഉള്ളതും അന്യായമായി ഉള്ളവന്മാര്‍ കറന്നെടുക്കും കാലം കലികാലം ഈ കാലം കലികാലം അപ്പോഴുള്ളവന്റെ കയ്യില്‍ നിന്നും വിശപ്പടക്കാന്‍ മാത്രം സ്വല്‍പ്പം പകര്‍ന്നെടുത്താല്‍ കവര്‍ച്ചയാമോ ചൊല്ലൂ ചങ്ങാതീ സ്വല്‍പ്പം പകര്‍ന്നെടുത്താല്‍ കവര്‍ച്ചയാമോ ചൊല്ലൂ ചങ്ങാതീ താന്‍ കുഴിക്കണ കുഴിയില്‍ വീഴാന്‍ കാത്തിരിക്കണ ഭൂതത്താന്മാര്‍ താമസിക്കണ മട്ടുപ്പാവിലെ ഇത്തിക്കണ്ണികളല്ല നമ്മള്‍ ഇത്തിക്കണ്ണികളല്ലല്ലോ. പഠിച്ചിട്ടും ജയിച്ചിട്ടും ഫലമില്ലാതലയുന്ന പഠിച്ചിട്ടും ജയിച്ചിട്ടും ഫലമില്ലാതലയുന്ന യുവതലമുറയുടെ കണ്ണീര്‍ത്തുള്ളികള്‍ പൊള്ളും കണ്ണീര്‍ത്തുള്ളികള്‍ ഈ വര്‍ഷം യുവവര്‍ഷം ഈ വര്‍ഷം യുവജന വര്‍ഷം ഈ വര്‍ഷം യുവവര്‍ഷം ഈ വര്‍ഷം യുവജന വര്‍ഷം

Published by the catalogue editor. Rights remain with the original creators.