1961 · song 8

Nithyapattini Thinnu

From Arappavan

Credits

Singer
KPAC Sulochana
Lyricist
Kedamangalam Sadanandan
Composer
GK Venkitesh PS Divakar

Lyrics

നിത്യപട്ടിണി തിന്നു തുപ്പിയ കൊച്ചു കുടിലുകള്‍ കണ്ടുവോ എട്ടുകാലികള്‍ മാത്രമാണത് കെട്ടി മേഞ്ഞു കൊടുക്കുവാന്‍ കെട്ടി മേഞ്ഞു കൊടുക്കുവാന്‍ മാനം കലങ്ങിയാല്‍ കായല്‍ അനങ്ങിയാല്‍ വിറകൊള്ളും ആ - കൊച്ചു കൂരകളില്‍ മറയില്ലാ... തറയില്ലാ വറുതിയല്ലാതില്ലാ നിറയുന്ന കണ്ണീരിന്നു  അറുതിയില്ലാ... അറുതിയില്ലാ അഴലെഴുന്ന കുടിലില്‍ വാഴും അവരിലുണ്ടൊരു സല്‍ക്കഥ കണ്ണുനീരിന്‍ കറ പുരണ്ട കഥയില്‍ നിന്നാണീ കഥ കഥയില്‍ നിന്നാണീ കഥ

Published by the catalogue editor. Rights remain with the original creators.