Pournami Raavil 3D poster

1985 · song 3

Vaanin Maril

Credits

Singer
KJ Yesudas Vani Jairam Chorus
Lyricist
P Bhaskaran
Composer
Shankar Ganesh

Lyrics

വാനിൻ മാറിൽ രജനി അണിഞ്ഞു വൈരമാല പാർവ്വണകിരണം ഇന്നല്ലോ പൂത്തിരുവോണം മുകിലിൻ മുടിയിൽ നിറയെ അണിഞ്ഞു മുല്ലമാല രത്നാഭരണം കഴുത്തിൽ പുഷ്പാഭരണം ആയിരം ആശകൾ ചാമരം വീശിടും സങ്കൽപകാമുകൻ വന്നൂ രാഗിണി രാധയെ ഗാഡമായ്‌ പുൽകുവാൻ രാജീവലോചനൻ വന്നൂ മാരമഹോൽസവവേള മഴവില്ലിൻ ഊഞ്ഞാലാ മദനൻ പാടും ഗാനമേള (വാനിൻ മാറിൽ....) ഉള്ളമാം കോവിലിൽ ഉത്സവം വന്നുപോയ്‌ ഉല്ലാസസംഗീതമേള മാറിടം മാറുമായ്‌ ചേരുമി വേളയിൽ സ്വപ്നങ്ങൾ ഏന്തുന്നൂ താലം മാധവസുന്ദര ലീല അനുഭൂതികൾ തൻ മേള അണയാതെരിയും പ്രണയജ്വാല (വാനിൻ മാറിൽ...)

Published by the catalogue editor. Rights remain with the original creators.