Oru Nokku Kanan poster

1985 · song 1

Chandanakkuriyumaayi

Credits

Singer
KS Chithra Unni Menon
Lyricist
Chunakkara Ramankutty
Composer
Shyam

Lyrics

ചന്ദനക്കുറിയുമായ് സുകൃത വനിയില്‍ സുന്ദരീ മന്ദമായ് അഴകിന്‍ അലകളണിഞ്ഞു ഒരുങ്ങിയിറങ്ങി നീ നൃത്തമാടി എന്നുമെന്നും (ചന്ദന...) മോഹം ചിറകടിച്ചിടുന്നൂ ഹര്‍ഷം തിരകളിളക്കുന്നു (2) മുങ്ങിക്കുളിച്ച് മഞ്ഞക്കിളിയോ ഉള്ളിലുറങ്ങും പുള്ളിക്കുയിലോ ഗാനം പാടിയെന്നുമെന്നും (ചന്ദന,...) നെഞ്ചില്‍ കനവു നിറയുന്നു ചുണ്ടില്‍ മധുരമുറയുന്നൂ (2) നിത്യ വസന്തം തത്തിക്കളിക്കും മുഗ്ദ്ദ സൌന്ദര്യം മുത്തമിടുന്ന രൂപവതീ എന്നുമെന്നും (ചന്ദന...)

Published by the catalogue editor. Rights remain with the original creators.