Nerariyum Nerathu poster

1985 · song 3

Premakala Devathamarude

Credits

Singer
S Janaki
Lyricist
Ezhacheri Ramachandran
Composer
Johnson

Lyrics

പ്രേമകലാ ദേവതമാരുടെ കടമിഴികൾ കെട്ടുപടർത്തിയ രതിമദ രഹസ്യരാത്രി - ഇതു ചന്ദ്രോത്സവ രാത്രി (പ്രേമകലാ...) കുളിരിനു പോലും കുളിർകോരിയിടും യാമിനിയിൽ മന്മഥനെ മലരമ്പെയ്യും യാമിനിയിൽ ആ‍ദ്യ രോമാഞ്ചമേ എൻ സിരകളിൽ നിൻനിശ്വാസം പകരാനണയൂ നുകരാനണയൂ‍ നീ (പ്രേമകലാ...) നിഴലുകൾ പോലും നഖം നേടി വരും യാമിനിയിൽ ചിന്തകളിൽ മധുരം പെയ്യും യാമിനിയിൽ സ്വപ്ന സംഗീതമേ എൻമനതാരിൽ ആനന്ദം പകരാനണയൂ പടരാനണയൂ‍ നീ (പ്രേമകലാ...)

Published by the catalogue editor. Rights remain with the original creators.