1960 · song 11

Poru Nee Ponmayile

From Umma

Credits

Singer
P Leela AM Raja
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

പോരുനീ പൊന്മയിലേ പോരുകെന്‍ കൊട്ടാരത്തില്‍  സര്‍വവിധ സൌഭാഗ്യത്തിന്‍  സമ്പന്ന റാണിയായി  പോരുനീ പൊന്മയിലേ മാപ്പുനല്‍കണം രാജന്‍  ഈ പുരുഷനെന്‍ തോഴന്‍  ഇല്ലഞാന്‍ കൈവിടില്ലീ പുല്ലാങ്കുഴല്‍ ഭവാനായി മാപ്പുനല്‍കണം രാജന്‍  കനകക്കിരീടമല്ലേ കൈവന്ന ഭാഗ്യമല്ലേ കരയാതെ കരയാതെ റാണീ (2) മധുമാസരാക്കുയിലിന്‍ മണിവീണ കേള്‍പ്പതില്ലെ (2) ചിരിതൂകി വിളയാടുനീ കരയാതെ കരയാതെ റാണീ (2) സുരലോകവാസവും എനിക്കുവേണ്ട ഈ സുന്ദരമന്ദിരവും എനിക്കുവേണ്ട മാമകജീവന്റെ ജീവനാം തോഴനുമാ മായാമുരളിയും ഇല്ലെന്നാകില്‍  മായാമുരളിയും ഇല്ലെന്നാകില്‍  ഇല്ലാ വരില്ലിനി നൃത്തവും ഗാനവും ഉല്ലാസവും എന്റെ കൊച്ചു കരളിതില്‍  കണ്ണുകാണാത്ത നിന്‍‌കാല്‍ക്കല്‍ വിട്ടേച്ചെന്‍  എന്റെ പൊന്നിന്‍മുരളി ഒടിഞ്ഞു തകര്‍ന്നുപോയ് അള്ളാ..........

Published by the catalogue editor. Rights remain with the original creators.