1985 · song 1

Aashane Ente Aashane

Credits

Singer
KJ Yesudas
Lyricist
Madhu Alappuzha
Composer
Kumarakam Rajappan

Lyrics

ആശാനേ എന്റാശാനേ ഈ നാടിന്റെ ഗതിയിനിയെന്താണ് അതോര്‍ക്കുമ്പം എനിക്കാദ്യം സഹിക്കാം പിന്നെ സഹിക്കാന്‍ വയ്യാ അച്ഛനാണെ അമ്മയാണെ ഈശ്വരനാണെ ഈശ്വരനാണെ (2 ) നാട് നന്നാക്കാന്‍ വന്ന നേതാക്കന്മാരോ നാട് മുടിക്കാന്‍ മത്സരമാണേ (2 ) പകലെല്ലാം പ്രസംഗം സോഷ്യലിസ പ്രസംഗം പാതിരാവാകുമ്പോള്‍ അവതാരമെടുക്കും അവന്റെയൊരവതാരം.. കുടി പിടി അടി കൂത്താട്ടം..കുഴഞ്ഞാട്ടം ഇവരാണോ നമ്മുടെ നേതാക്കന്മാര്‍ ആശാനേ എന്റാശാനേ ഈ നാടിന്റെ ഗതിയിനിയെന്താണ് അതോര്‍ക്കുമ്പം എനിക്കാദ്യം സഹിക്കാം പിന്നെ സഹിക്കാന്‍ വയ്യാ അച്ഛനാണെ അമ്മയാണെ ഈശ്വരനാണേ .. ഈശ്വരനാണേ ..(2 ) എവിടെ തിരഞ്ഞൊന്നു നോക്കിയെന്നാലും അഴിമതികളുടെ കൊടിപാറുന്നേ (2) പഠിച്ചാലും രക്ഷയില്ല പണിചെയ്‌താല്‍ രക്ഷയില്ല പാവങ്ങള്‍ക്കീ നാട്ടില്‍ ഗതിയില്ലല്ലോ.. പിരിവെടുപ്പ് തിരഞ്ഞെടുപ്പ് തട്ടിപ്പുകള്‍ അടടാ പാവങ്ങള്‍ക്കീ നാട്ടില്‍..ഗതിയില്ലല്ലോ ആശാനേ എന്റാശാനേ ഈ നാടിന്റെ ഗതിയിനിയെന്താണ് അതോര്‍ക്കുമ്പം എനിക്കാദ്യം സഹിക്കാം പിന്നെ സഹിക്കാന്‍ വയ്യാ.. അച്ഛനാണെ അമ്മയാണെ ഈശ്വരനാണേ ഈശ്വരനാണേ .. ആശാനേ എന്റാശാനേ ഈ നാടിന്റെ ഗതിയിനിയെന്താണ്

Published by the catalogue editor. Rights remain with the original creators.