1960 · song 9

Paalaanu Thenaanen

From Umma

Credits

Singer
AM Raja
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

പാലാണ് തേനാണെൻ ഖൽബിലെപ്പൈങ്കിളിക്ക് പഞ്ചാരക്കുഴമ്പാണ് നീ - എൻ സൈനബാ പഞ്ചാരപ്പാൽക്കുഴമ്പാണ് നീ (2) കൂട്ടിന്നു നീവരുമോ പാട്ടുമായ് നീ വരുമോ മറ്റാരുമില്ല കിളിക്കൂടിതിൽ (2)- ഇങ്ങു മറ്റാരുമില്ല കിളിക്കൂടിതിൽ പാലാണ് തേനാണെൻ ഖൽബിലെപ്പൈങ്കിളിക്ക് പഞ്ചാരക്കുഴമ്പാണ് നീ - എൻ സൈനബാ പഞ്ചാരപ്പാൽക്കുഴമ്പാണ് നീ കാടെല്ലാം പൂത്തു പൂത്തു കൈലിചുറ്റണ കാലത്ത് കാണാമെന്നോതിയില്ലേ സൈനബാ തമ്മിൽ കാണാമെന്നോതിയില്ലേ സൈനബാ പൊയ്കകൾ താമരയാൽ പൊട്ടുകുത്തണ നേരത്ത് പോരാമെന്നോതിയില്ലേ സൈനബാ -വന്ന് ചേരാമെന്നോതിയില്ലേ സൈനബാ നിന്നെക്കിനാവുകണ്ട് നിന്നെയും കാത്തുകൊണ്ട് എന്നുള്ളിലിരിപ്പാണെൻ പൈങ്കിളീ (2) - നിത്യം എന്നുള്ളിലിരിപ്പാണെൻ പൈങ്കിളീ പാലാണ് തേനാണെൻ ഖൽബിലെപ്പൈങ്കിളിക്ക് പഞ്ചാരക്കുഴമ്പാണ് നീ - എൻ സൈനബാ പഞ്ചാരപ്പാൽക്കുഴമ്പാണ് നീ (2)

Published by the catalogue editor. Rights remain with the original creators.