1985 · song 4

Swapnagal Ente Swapangal

Credits

Singer
KJ Yesudas Vani Jairam
Lyricist
Poovachal Khader
Composer
Johnson

Lyrics

സ്വപ്നങ്ങൾ എന്റെ സ്വപ്നങ്ങൾ മുല്ലപ്പന്തലൊരുക്കീ മോഹങ്ങൾ എൻ മോഹങ്ങൾ സ്വർണ്ണത്തിരികൾ കൊളുത്തീ നെഞ്ചിലെ മന്ത്രം ചന്ദനഗന്ധം മലരും കതിരും നിറവും മണവും മിഴിയും ഒരുമിക്കും നേരം  (സ്വപ്നങ്ങൾ) കൈയിൽ കാഞ്ചനത്താലവുമേന്തി മുന്നിൽ മെല്ലനെ വന്നു ധന്യമാമൊരു വീഥിയിലൂടെ നമ്മൾ പ്രദക്ഷിണം വയ്പ്പൂ ഇനിയെന്നും നീയെന്റെ സ്വന്തം പിരിയുവാനാവാത്ത ബന്ധം  (സ്വപ്നങ്ങൾ) ആദ്യരാവിന്റെ സംഗീതമോടെ നീയെന്റെ ചാരത്തു നിൽപ്പൂ എന്റെ ചിന്തതൻ താളങ്ങളെല്ലാം നിന്നിൽ നിന്നു ഞാൻ കേൾപ്പൂ ഇനി നിന്നോടെന്തു ഞാൻ ചൊല്ലാൻ ഇനി നിനക്കെന്തു ഞാൻ നൽകാൻ  (സ്വപ്നങ്ങൾ)

Published by the catalogue editor. Rights remain with the original creators.