1985 · song 3
Veyilmangi
Credits
- Singer
-
KJ Yesudas
- Lyricist
-
Edasseri
- Composer
-
MG Radhakrishnan
Lyrics
വെയില് മങ്ങി മഞ്ഞക്കതിരു പൊങ്ങി
വിതയങ്കണത്തിലെ കാര്കള് പൊങ്ങി
എഴുതുവാന്‍ പോയകിടാവു വന്നീ-
ലെവിടെപ്പോയ് നങ്ങേലി നിന്നുതേങ്ങി
ആറ്റിന് കരയിലങ്ങിങ്ങോളം
അവനെ വിളിച്ചു നടന്നാളമ്മ
നീറ്റില്‍ കളിക്കും പരൽ മീനെല്ലാം
നീളമേ നിശ്ചലം നിന്നുപോയി
ആളില്ലാ പാടത്തിലങ്ങുമിങ്ങും
അവനെ വിളിച്ചു നടന്നാളമ്മ
പൂട്ടി മറിച്ചിട്ട മണ്ണടരില്
പുതിയ നെടുവീര്‍പ്പുയര്‍ന്നു പോയി
കുന്നിന് ചരിവിലെ കൂര്‍ത്തകല്ലില്‍
കുഞ്ഞിനെ തേടി വലഞ്ഞാളമ്മ
Published by the catalogue editor. Rights remain with the original creators.