1985 · song 2
Saagarasangeethalahari
Credits
- Singer
-
KJ Yesudas
KS Chithra
- Lyricist
- K Jayakumar
- Composer
-
MG Radhakrishnan
Lyrics
സാഗരസംഗീത ലഹരീ
സാന്ധ്യസൗരഭ്യ ലഹരീ
നാല്‍പ്പാമരക്കുളിര്‍ ചൂടിയെത്തും
കാറ്റിന്റെ സിരകളില്‍ ലഹരി ആ...
ജലകേളിയാടും കടല്‍പ്പക്ഷിപാടും
പാട്ടിന്റെ ചുണ്ടിലും ലഹരി
പാട്ടിന്റെ ചുണ്ടിലും ലഹരീ...
അസ്തമയത്തിന്റെ നേരിയ തന്ത്രിയില്‍
ഉതിരുമതീന്ദ്രിയ നാദം ആ...
ആ നാദ നിസരിയില്‍ അറിയാതെ ഇളകി
പിന്നെയും ഈ ആര്‍ദ്രനയനം
പിന്നെയും ഈ ആര്‍ദ്രനയനം
മൗനം മധുരിതമായി
ഇവിടെ മൗനം സംഗീതമായ്
സാഗരസംഗീത ലഹരീ
സാന്ധ്യസൗരഭ്യ ലഹരീ
സ്വപ്നങ്ങളെന്നും സുരഭിലമാക്കിയ
സൗവര്‍ണ്ണ സൗഗന്ധികങ്ങള്‍
സന്ധ്യതന്‍ നെറുകയില്‍ പാറിവന്നെത്തി
ഇന്നീ സുമംഗലിപ്പൂക്കള്‍
ഇന്നീ സുമംഗലിപ്പൂക്കള്‍
മൗനം മധുരിതമായി
ഇവിടെ മൗനം സംഗീതമായ്
സാഗരസംഗീത ലഹരീ
സാന്ധ്യസൗരഭ്യ ലഹരീ
നാല്‍പ്പാമരക്കുളിര്‍ ചൂടിയെത്തും
കാറ്റിന്റെ സിരകളില്‍ ലഹരി ആ...
ജലകേളിയാടും കടല്‍പ്പക്ഷിപാടും
പാട്ടിന്റെ ചുണ്ടിലും ലഹരി
പാട്ടിന്റെ ചുണ്ടിലും ലഹരീ...
Published by the catalogue editor. Rights remain with the original creators.