1960 · song 7

Kuyile Kuyile

From Umma

Credits

Singer
P Leela MS Baburaj AM Raja
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

കുയിലേ കുയിലേ കുഴലെവിടെ പാട്ടെവിടെ കാട്ടുമലരേ കവിളിനു കുങ്കുമമെവിടെ എൻ കിങ്ങിണിയെവിടെ കിനാവു തന്നുടെ സാമ്രാജ്യത്തിൽ കിരീടധാരണമായി (2) കുയിലേ കുയിലേ കുയിലെവിടെ കുയിലിനു പാടാൻ ഇണ വേണം തുണ വേണം കളകളമുയരും വനനദിതൻ ശ്രുതി വേണം കൈത്താളം വേണം പാടിടും കുയിലന്നേരം തൻ - പ്രേമതരളിത ഗാനം (കിനാവു....) പോരു നീ പൊന്മയിലേ പോരുകെൻ കൊട്ടാരത്തിൽ സർവവിധ സൗഭാഗ്യത്തിൻ സമ്പന്നറാണിയായി പോരു നീ പൊന്മയിലേ മാപ്പുനൽകണം രാജൻ  ഈ പുരുഷനെൻ തോഴൻ ഇല്ല ഞാൻ കൈവിടില്ലീ പുല്ലാങ്കുഴൽ ഭവാനായി മാപ്പു നൽകണം രാജൻ സുരലോകവാസവും എനിക്കു വേണ്ട - ഈ സുന്ദരമന്ദിരവും എനിക്കു വേണ്ടാ  സുരലോകവാസവും എനിക്കു വേണ്ട മാമകജീവന്റെ ജീവനാം തോഴനുമാ - മായാമുരളിയും ഉണ്ടെന്നാകിൽ മായാമുരളിയും ഉണ്ടെന്നാകിൽ

Published by the catalogue editor. Rights remain with the original creators.