1985 · song 3

Sree Raagam Paadum Yaamam

Credits

Singer
KG Markose Sindhu Devi
Lyricist
Muttar Sasikumar
Composer
Alleppey Ranganath

Lyrics

ശ്രീരാഗം പാടും യാമം പൂ ചൂടും മോഹം ദാഹം കാളിന്ദി തീരം തേടും കനല്‍പ്പൂവായി നീയും വന്നു (ശ്രീരാഗം...) കണ്ണന്റെ പുല്ലാങ്കുഴല്‍പ്പാട്ടിന്‍ മേളം എന്നില്‍ പൂവമ്പായ് വന്നു കൊള്ളുന്നേരം ആത്മാവില്‍ ഇന്നെന്റെ ആരാധന ആരാധികേ എന്റെ നീലാംബരീ നീവരൂ ഭാമിനീ മോഹതീരങ്ങളില്‍ (ശ്രീരാഗം...) മെയ്യാകെ പൊന്നുംതേനും തന്നു കുളിര്‍- ച്ചെണ്ടായ് ഞാന്‍ നിന്നില്‍ച്ചേര്‍ന്നലിഞ്ഞു മോദം ആത്മാവില്‍ ഇന്നെന്റെ ആലാപനം ആരോമലേ ജന്മസാഫല്യമായ് നീ വരൂ രാധികേ എന്റെ രോമാഞ്ചമായ് (ശ്രീരാഗം...) ആലോലം കാടുംമേടും പാടി മയില്‍‌- പ്പീലിപ്പൂ ചൂടും സ്വപ്നം തൂകി നീയും ആപാദമായ് ഇന്നീ ആലിംഗനം രാഗാര്‍ദ്രയായ്‌ കൃഷ്ണസാരംഗമായ്‌ പോരു നീ മാലിനീ ഈ നികുഞ്ജങ്ങളില്‍ (ശ്രീരാഗം...)

Published by the catalogue editor. Rights remain with the original creators.