1985 · song 1
Kaattathu Thengola
Credits
- Singer
-
KG Markose
- Lyricist
- Dr Suresh Manimala
- Composer
-
Alleppey Ranganath
Lyrics
കാറ്റത്തു് തെങ്ങോല കൈവീശിത്താളം കൊട്ടും
കായലോരം
കളമൊഴി നീ പാടും അനുരാഗഗീതം കേട്ട്
കുളിരാര്‍ന്നു തുള്ളുമീ കായലോളം - കായലോളം
കാറ്റത്തു് ആഹാഹാ കാറ്റത്തു് ഉഹുഹൂ കാറ്റത്തു്
(കാറ്റത്തു്...)
ഓളത്തിലങ്ങോളം ഇങ്ങോളം ചാഞ്ചാടി
ഒഴുകിവരും കൊതുമ്പുവള്ളം
കൊതുമ്പുതോണിയില്‍ ഓളക്കൈ തുഴയും തോണിയില്‍ നീ വരുന്നേരം
പൂ ചൂടുമെന്നുള്ളം - പൂ ചൂടുമെന്നുള്ളം
കാറ്റത്തു് ആഹാഹാ കാറ്റത്തു്
കരയിലെന്നെ കണ്ടിട്ടും കൊതുമ്പു തോണിയിലേറ്റാതെ
കുറുമ്പു കാട്ടും കിളുന്തു പെണ്ണേ
കടവത്തെത്തി കണ്ണിണയാലേ കഥ പറയും പെണ്ണേ
കഥ പറയാന്‍ വന്നെന്‍ കരളില്‍
കുളിര്‍ ചൊരിയും പെണ്ണേ - കുളിര്‍ ചൊരിയും പെണ്ണേ
(കാറ്റത്തു്...)
Published by the catalogue editor. Rights remain with the original creators.