Katha Ithuvare poster

1985 · song 3

Ragini Ragaroopini

Credits

Singer
KJ Yesudas KS Chithra
Lyricist
Poovachal Khader
Composer
Johnson

Lyrics

രാഗിണീ രാഗരൂപിണീ പ്രിയവരദായിനീ പ്രേമവാഹിനീ രാഗിണീ രാഗരൂപിണീ പ്രിയവരദായിനീ പ്രേമവാഹിനീ തവതനുവില്‍ മധുരവുമായ് തവതനുവില്‍ മധുരവുമായ് ഇതളിടും പൂക്കള്‍ നല്‍കൂ നീ രാഗമേ രാഗരൂപമേ പ്രിയവരദായനേ പ്രേമവാഹനേ നീള്‍മിഴിക്കോണിനാല്‍ എന്നാത്മവേദിയില്‍ കളമെഴുതി നീള്‍മിഴിക്കോണിനാല്‍ എന്നാത്മവേദിയില്‍ കളമെഴുതി അണയും കൌമാരമേ വിടരും കല്‍ഹാരമേ നീ നിന്‍ ചുണ്ടിലെ രാഗം പകര്‍ന്നുതരൂ എന്നും പ്രണയവതി പഗസനിപ സഗപനിസ രാഗമേ രാഗരൂപമേ പ്രിയവരദായനേ പ്രേമവാഹനേ അകതളിരില്‍ അമൃതവുമായ് അകതളിരില്‍ അമൃതവുമായ് ഇതളിടും പൂക്കള്‍ ചൂടു നീ രാഗിണീ രാഗരൂപിണി പ്രിയവരദായിനീ പ്രേമവാഹിനീ നീള്‍ വിരല്‍ത്തുമ്പിനാല്‍ എന്നാത്മ വീണയില്‍ സ്വരമരുളി നീള്‍ വിരല്‍ത്തുമ്പിനാല്‍ എന്നാത്മ വീണയില്‍ സ്വരമരുളി തഴുകും ആനന്ദമേ പൊതിയും സൌവര്‍ണ്ണമേ നീ നിന്‍ നെഞ്ചിലെ നാദം പകര്‍ന്നു തരൂ എന്നും എന്‍പ്രിയനേ പഗസനിപ സഗപനിസാ രാഗിണീ രാഗരൂപിണീ പ്രിയവരദായിനീ പ്രേമവാഹിനീ തവതനുവില്‍ മധുരവുമായ് തവതനുവില്‍ മധുരവുമായ് ഇതളിടും പൂക്കള്‍ നല്‍കൂ നീ രാഗമേ രാഗരൂപമേ പ്രിയവരദായനേ പ്രേമവാഹനേ..

Published by the catalogue editor. Rights remain with the original creators.