1985 · song 4
Thennalaadum Poomarathin
Credits
- Singer
-
Unni Menon
- Lyricist
- Kaladharan (Kala Adoor)
- Composer
- Shyam
Lyrics
തെന്നലാടും പൂവനത്തില്‍ തേന്‍ കൊണ്ടു വാ
എന്‍ കിനാക്കള്‍ ചൂടി നില്ക്കാന് പൂ കൊണ്ടു വാ
എന്‍ കരൾച്ചെപ്പിനുള്ളില് നീ തളിര് നുള്ളി വാ
എന്‍ കരൾച്ചെപ്പിനുള്ളില് നീ തളിര് നുള്ളി വാ വാ
(തെന്നലാടും..)
ആകാശപ്പൂന്തോപ്പില്‍ മുത്തു പെറുക്കാനായ്
എന്നുള്ളില്‍ നിന്നുള്ളില്‍ കോര്‍ത്തു നടക്കാനായ് (2)
ഒരുവര്ണ്ണത്തേരിലേറാം ഒരു മഞ്ചല് കൊണ്ടു പോരാം
എന്നോടു നീ കൂടെ വാ
(തെന്നലാടും..)
മനസ്സാകെ മഴവില്ലിന് നിറമേകീടാനായ്
മന്ദാരപ്പൂന്തെന്നല് കുളിർ കൊയ്തീടാനായ് (2)
ഒരു സ്വര്ണ്ണപ്പൂവിനുള്ളില് ശലഭങ്ങളായൊതുങ്ങാം
എന്നുള്ളില്‍ തേന്‍ ചൊരിഞ്ഞു വാ
(തെന്നലാടും..)
Published by the catalogue editor. Rights remain with the original creators.