1985 · song 4

Manthramurangum

Credits

Singer
KJ Yesudas
Lyricist
Mullanezhi
Composer
Raveendran

Lyrics

മന്ത്രമുറങ്ങും ഗീതയിലൂടെ ഉണർത്തുപാട്ടുകൾ പാടി ഇന്നാ താളലയങ്ങൾ മാറ്റി ഭഗവാൻ ഉറങ്ങുകയോ ഉറങ്ങുകയോ... (മന്ത്രം) കണ്ണീർക്കതിരുകൾ കൊത്തിപ്പെറുക്കി കന്നിയിളംകിളി തളർന്നു... തണലേകാതെ തളിരേകാതെ ഭഗവാനുറങ്ങുകയോ... ഭഗവാൻ ഉറങ്ങുകയോ ഉറങ്ങുകയോ... (മന്ത്രം) കാനനകന്യയെ പോറ്റിവളർത്തിയ താപസനേകീ ദുഃഖം... ദുഃഖസമുദ്രത്തിരകളുയർത്തി ഭഗവാനുറങ്ങുകയോ... ഭഗവാൻ ഉറങ്ങുകയോ ഉറങ്ങുകയോ... (മന്ത്രം)

Published by the catalogue editor. Rights remain with the original creators.