1985 · song 2

Aathira Thirumuttathu

Credits

Singer
KJ Yesudas KS Chithra
Lyricist
Mullanezhi
Composer
Raveendran

Lyrics

ആതിരാത്തിരുമുറ്റത്തമ്പിളിപ്പൂ വിടർന്നൂ ആലോലം ആടിപ്പാടാൻ അംഗനമാരണഞ്ഞൂ ആരോമലാളേ ഒരുങ്ങൂ..... ആതിരാത്തിരുമുറ്റത്തമ്പിളിപ്പൂ വിടർന്നൂ ആലോലം ആടിപ്പാടാൻ അംഗനമാരണഞ്ഞൂ പാതിരാപ്പൂ ചൂടുന്നൂ..... രാവിൽ ഹൃദയം നിറയെ പുളകം വിരിയുമീ (2) ആനന്ദം പകരും യാമം, താരങ്ങൾ വിടരും യാമം പൂമിഴികൾ തിരുനോമ്പിന്റെ പുണ്യത്തിനു കാക്കും യാമം ആതിരാത്തിരുമുറ്റത്തമ്പിളിപ്പൂ വിടർന്നൂ ആലോലം ആടിപ്പാടാൻ അംഗനമാരണഞ്ഞൂ ആരോമലാളേ ഒരുങ്ങൂ... പാതിരാപ്പൂ ചൂടുന്നൂ... മാരൻ ചൊടിയിലണിയും മലരു പകരുമീ (2) പൂങ്കാറ്റിൻ ഊഞ്ഞാലാടി, തേൻ കിനിയും ഗാനം പാടി പൂന്തളിരിൻ പുടവയുമായി അരികിൽ വാ വാനമ്പാടീ (ആതിരാ)

Published by the catalogue editor. Rights remain with the original creators.