1985 · song 1

Aakaasha Neelima

Credits

Singer
KJ Yesudas
Lyricist
Mullanezhi
Composer
Raveendran

Lyrics

ആ...ആ...ആ.... ഗരിഗ രിസധപ സരിഗ രിഗപ ഗപധ പധസരിഗ ആകാശ നീലിമ മിഴികളിലെഴുതും അനുപമ സൗന്ദര്യമേ (2) നക്ഷത്ര മാല ഞാൻ നിൻ മാറിൽ ചാർത്തുമ്പോൾ വിശ്വം തരിച്ചു നിൽക്കും (ആകാശ നീലിമ) നിൻ കവിളിണയിൽ എൻ കരാംഗുലി കുങ്കുമപ്പൂ വിടർത്തും നിന്റെ കരളിലെ പൊൻ പരാഗം നിത്യ കല്ല്യാണി ചൂടും(2) ദേവലോകം അമ്പരന്നു നിന്നതും ദേവ കന്യമാരു നാണമാർന്നതും അറിഞ്ഞു മനസ്സു നിറഞ്ഞ ലഹരിയിൽ അലിഞ്ഞു കനവിലും നിനവിലും നിറയുക (ആകാശ നീലിമ) എൻ മണിയറയിൽ രാഗലോല നീ സ്വർഗ സഗീതം പാടും പ്രേമ ലതകൾ പൂനിലാവിൻ പുഷ്പ സമ്മാനമേകും(2) നിന്റെ ഗാനധാര ഭൂമി കേട്ടതും സ്വന്തമായ മംഗലങ്ങൾ നേർന്നതും അറിഞ്ഞു മനസ്സു നിറഞ്ഞ ലഹരിയിൽ അലിഞ്ഞു കനവിലും നിനവിലും നിറയുക (ആകാശ നീലിമ)

Published by the catalogue editor. Rights remain with the original creators.