Jeevante Jeevan poster

1985 · song 3

Nirave Niravadyathe

Credits

Singer
SP Shailaja
Lyricist
Poovachal Khader
Composer
Shyam

Lyrics

നിറവേ നിരവദ്യതേ വരികെന്‍ സൗഭാഗ്യമേ എങ്ങുമെങ്ങും എഴും നിതാന്ത മഞ്ജിമയില്‍ (നിറവേ...) ഏതോ നന്ദബിന്ദുവായി മുന്നില്‍ മരുവുന്നു നീ വര്‍ണ്ണം പൊഴിക്കും കന്നിക്കിനാവേ നിനക്കായ് എന്‍ ജീവിതം ഓ അഴകിട്ടു നില്‍പ്പൂ തളിരിട്ടു നില്‍പ്പൂ നീതൂകും സ്വരം കൊണ്ടേ എന്റെയുള്ളം തേനാറാകുമ്പോള്‍ നിറവേ നിരവദ്യതേ വരികെന്‍ സൗഭാഗ്യമേ ഏതോ ലാവണ്യകാരിയായി എന്നില്‍ നിറയുന്നു നീ പൊന്നിന്‍തിടമ്പേ രോമാഞ്ചമൊട്ടേ നിനക്കായ് എന്മാനസം ഓ മലരിട്ടു നില്‍പ്പൂ കതിരിട്ടു നില്‍പ്പൂ നീയാകും വരം കൊണ്ട് ഈ മണ്ണില്‍ സ്വര്‍ഗ്ഗം കാണുമ്പോള്‍ നിറവേ നിരവദ്യതേ വരികെന്‍ സൗഭാഗ്യമേ എങ്ങുമെങ്ങും എഴും നിതാന്ത മഞ്ജിമയില്‍ നിറവേ നിരവദ്യതേ വരികെന്‍ സൗഭാഗ്യമേ

Published by the catalogue editor. Rights remain with the original creators.