Jeevante Jeevan poster

1985 · song 2

Kandaalumen Priyane

Credits

Singer
S Janaki
Lyricist
Poovachal Khader
Composer
Shyam

Lyrics

കണ്ടാലുമെന്‍ പ്രിയനേ നീയീ തേന്‍‌കുടം പന്താടുകെന്‍ സുരനേ നീയെന്‍ യൌവനം എന്നിലേ സുഖം എന്നിലേ മദം പങ്കിടാനെന്നരികില്‍ വരൂ രാവില്‍ പൂക്കും സൂനം -ഞാന്‍  നിന്നില്‍ പൂക്കാമിന്നെന്‍ രോമാഞ്ചമേ കണ്ടാലുമെന്‍ പ്രിയനേ നീയീ തേന്‍‌കുടം ലല്ലലലലല്ലാ..... എന്‍മോഹങ്ങള്‍ നിന്നാത്മാവിന്‍ നാദം കേള്‍ക്കുമീ നേരം പ്രാണനേ പ്രിയരൂപനേ അറിയൂ നീയെന്‍ ദാഹം (2) വാവാ ഒരു ആനന്ദരാഗം മീട്ടാം. .  വാവാ ഒരു ഉന്മാദതീരം പൂകാം. .  ചുണ്ടിന്‍ വര്‍ണ്ണം മെയ്യില്‍ ചാ൪ത്തുവാന്‍ അഹഹഹഹാ. . .  കണ്ടാലുമെന്‍ പ്രിയനേ നീയീ തേന്‍‌കുടം നിന്‍ നോട്ടങ്ങള്‍ എന്‍ കണ്ണിന്റെ ആഴം തേടുമീനേരം മെല്ലനെ മുല്ലബാണനേ പൊതിയൂ നീയെന്‍ ദേഹം (2) വാവാ ഒരു ആനന്ദരാഗം മീട്ടാം. . .  വാവാ ഒരു ഉന്മാദതീരം പൂകാം. . .  ചുണ്ടിന്‍ വര്‍ണ്ണം മെയ്യില്‍ ചാ൪ത്തുവാന്‍ അഹഹഹഹാ. . . കണ്ടാലുമെന്‍ പ്രിയനേ നീയീ തേന്‍‌കുടം പന്താടുകെന്‍ സുരനേ നീയെന്‍ യൌവനം എന്നിലേ സുഖം എന്നിലേ മദം പങ്കിടാനെന്നരികില്‍ വരൂ രാവില്‍ പൂക്കും സൂനം -ഞാന്‍  നിന്നില്‍ പൂക്കാമിന്നെന്‍ രോമാഞ്ചമേ കണ്ടാലുമെന്‍ പ്രിയനേ നീയീ തേന്‍‌കുടം

Published by the catalogue editor. Rights remain with the original creators.