1985 · song 2

Kopam Kollumbol

Credits

Singer
Krishnachandran
Lyricist
Sreekumaran Thampi
Composer
KP Udayabhanu

Lyrics

കോപം കൊള്ളുമ്പോൾ നൂറുവയസ്സ് കൊഞ്ചിക്കുഴയുമ്പോൾ അഞ്ചുവയസ്സ് കണ്ണിലെ നഭസ്സിനു കോടി വയസ്സ് എൻ കണ്മണീ കണ്മണീ നിനക്കെത്ര വയസ്സ് (കോപം...) ഉള്ളിൽ കനിവിന്റെ തൂവെണ്ണ നിറഞ്ഞാൽ ഉയിരും കണ്ണനായ് നൽകുന്ന രാധ പിണങ്ങിപ്പോയെങ്കിലൊളിയമ്പിൻ ജാഥ ഒടുങ്ങുകില്ല നിൻ പരിഭവഗാഥ കൂടെ നീ വേണം നീയില്ലയെങ്കിൽ കൂട്ടം തെറ്റിയ കുഞ്ഞായ് ഞാൻ മാറും (കോപം..) സ്വന്തം സ്വപ്നങ്ങൾ തോറ്റോടിയാലും സന്ധി ചെയ്യാത്ത തന്റേടക്കാരി വ്യഥയിൽ കളകണ്ഠമിടറുന്ന നേരം കഥയില്ലാത്തൊരു പാവാടക്കാരി കൂടെ നീ വേണം നീയില്ലയെങ്കിൽ കൂട്ടം തെറ്റിയ കുഞ്ഞായ് ഞാൻ മാറും (കോപം....)

Published by the catalogue editor. Rights remain with the original creators.