Idanilangal poster

1985 · song 1

Indrachaapathin njaanazhinju

Credits

Singer
KJ Yesudas
Lyricist
S Ramesan Nair
Composer
MS Viswanathan

Lyrics

ഇന്ദ്രചാപത്തിൻ ഞാണഴിഞ്ഞു ഇന്നീ കന്നിമണ്ണ്‌ കുളിരണിഞ്ഞു മനസ്സൊരു മയിൽപ്പേടപോലെ പ്രിയമൈഥിലി മധുമാസപ്പുലരിപോലേ മണ്ണും വിണ്ണും മോതിരം മാറുന്ന മംഗളസ്വയംവര യാമം മംഗള സ്വയംവര യാമം മെയ്യുരുമ്മി കളഹംസ മിഥുനങ്ങൾ നീന്തുമീ കയ്യോന്നിപ്പുഴയുടെ ഓരം കാലങ്ങളറിയാതെ കൽ‌പ്പങ്ങളറിയാതെ ഈ ശിലാ തൽ‌പ്പത്തിലലയാം, നമുക്കീ- ഭൂമിയെ പർണ്ണകുടീരമാക്കാം....   ഈണം ശ്രുതിയെ മാറിൽ പടർത്തും ഈയാദ്യ സംഗമ രഹസ്യം ഈയാദ്യ സംഗമ രഹസ്യം ഓളങ്ങളിണചേർന്നു സ്വയം മറന്നൊഴുകുമീ ഓമൽ പുഴയുടെ തീരം രാവുകൾ കാണാതെ പകലുകൾ കാണാതെ നീലക്കടമ്പുകളായ് പൂക്കാം നമുക്കീ നിമിഷങ്ങൾ നക്ഷത്ര ലഹരിയാക്കാം....[വരികൾക്ക് നന്ദി എതിരൻ കതിരവൻ ,Nisi ]

Published by the catalogue editor. Rights remain with the original creators.