1985 · song 3
Venpakal Thirayo Nizhalaattamo
Credits
- Singer
-
KJ Yesudas
Chorus
- Lyricist
-
Bichu Thirumala
- Composer
-
Jerry Amaldev
Lyrics
വെൺ പകൽ തിരയോ നിഴലാട്ടമോ വാനവീഥികളിൽ
കൺകളിൽ കനവോ മറിമായമോ ഇന്ദ്രജാലമതോ (2)
രൂരുരൂരുരൂ രൂരുരൂരുരു രൂ
നഭസ്സിനും തമസ്സിനും നീല നിറം
മനുഷ്യന്റെ മനസ്സിനു നൂറു നിറം (2)
കൊതിക്കുന്നതോ നിധി പൂക്കുമിടം (2)
വിധിക്കുന്നതോ ഇരുൾനാള നിലം
രൂരൂരു രൂരുരൂരുരൂ
കുടുകുടെ ചിരിക്കുന്നു വ്യാളിമുഖം
ഉലകിനെ ഭരിക്കുന്ന ഭൂതഗണം
ചതിക്കുന്നു നാം സഹജീവികളെ (2)
വധിക്കുന്നു നാം മനസ്സാക്ഷികളേ(2)
രൂ രൂ രൂരൂരുരൂരുരൂ..( വെൺ പകൽ...)
Published by the catalogue editor. Rights remain with the original creators.