Guruji Oru Vakku poster

1985 · song 2

Velaankannippalliyile

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
Jerry Amaldev

Lyrics

വേളാങ്കണ്ണിപ്പള്ളിയിലെ കന്നിത്തിരുനാള് ഇന്നല്ലോ സുന്ദരിപ്പെണ്ണേ നിന്‍ പിറന്നാള് ബോഗണ്‍‌വില്ലകളുള്ളില്‍ പൂപ്പട കൂടും നാള്‍ പുലരുംവരെ താളം തല്ലി പാട്ടുകള്‍ പാടണം മനസ്സിന്‍ ചൂടും പറ്റി കനവിന്‍ നാടും ചുറ്റി അഴകല തേടും ബെറ്റി  ഹാപ്പി ബര്‍ത്ത്ഡേ മനസ്സിന്‍ ചൂടും പറ്റി കനവിന്‍ നാടും ചുറ്റി അഴകല തേടും ബെറ്റി  ഹാപ്പി ബര്‍ത്ത്ഡേ പാവനം‌കിളി പോവനംകിളി പച്ചപ്പനങ്കിളിയേ നീ തിരയണ പൂവനമിനി ഏതെടി കിളിയേ ആ വനികയിലെന്‍ മനമൊരു തേന്മലരെന്നും പാവനം‌കിളി പോവനംകിളി പച്ചപ്പനങ്കിളിയേ അങ്ങനെയോ അതെയോ ഇങ്ങനെയോ എങ്ങനെയോ വന്നുചേര്‍ന്ന പെങ്ങളല്ലേ നീ പെങ്ങളല്ലേ നീ (മനസ്സിൻ ചൂടും....‍) തേനൊഴുകണം പാലൊഴുകണം പായസം വേണം തേനൊലി പഴംചാറൊഴുകണ ഈണവും വേണം ഓരിലക്കിളി ഈരിലക്കിളി നിന്‍ പിറന്നാളില്‍ തേനൊഴുകണം പാലൊഴുകണം പായസം വേണം സോദരനായ് സോദരനായ് ഹൃദയം നേരുകയായ് നേരുകയായ് നൂറുനൂറു ഭാവുകങ്ങള്‍ ഞാന്‍ ഈ തിരുനാളില്‍ (വേളാങ്കണ്ണിപ്പള്ളിയിലെ....)

Published by the catalogue editor. Rights remain with the original creators.