Ente Ammu Ninte Thulasi Avarude Chakki poster

1985 · song 3

Nimisham Suvarnna

Credits

Singer
KS Chithra
Lyricist
ONV Kurup
Composer
Kannur Rajan

Lyrics

നിമിഷം സുവര്‍ണ്ണനിമിഷം ഞാന്‍ തേടിവന്ന നിമിഷം നിമിഷം സുവര്‍ണ്ണനിമിഷം ഞാന്‍ തേടിവന്ന നിമിഷം തരുനീ എനിക്കു തരുനീ ഈ ജന്മം ആഹാ സഫലം നിമിഷം സുവര്‍ണ്ണനിമിഷം ഞാന്‍ തേടിവന്ന നിമിഷം ആദിയിലേതോ തിരുമൊഴികള്‍ പാടിയുണര്‍ത്തിയ താമര ഞാന്‍ ആദിയിലേതോ തിരുമൊഴികള്‍ പാടിയുണര്‍ത്തിയ താമര ഞാന്‍ ഇരുളില്‍ നിന്നെ തിരയും നേരം ഇരുളില്‍ നിന്നെ തിരയും നേരം ഒരുകിനാവുപോല്‍ അരികില്‍ വന്നുവോ നീയിന്നെന്റെ മൌനമോ നീയിന്നെന്റെ മൌനമോ നിമിഷം സുവര്‍ണ്ണനിമിഷം ഞാന്‍ തേടിവന്ന നിമിഷം നീയറിയില്ലെന്‍ നിനവുകളില്‍ നീപകരുന്നൊരു നിര്‍വൃതികള്‍ ഇളനീര്‍ തന്നു കുളിര്‍നീര്‍ തന്നു ഉണരുമെന്നിലെ കിളിമകള്‍ക്കുനീ തന്നു തണ്ണീര്‍പ്പന്തലും തന്നു തണ്ണീര്‍പ്പന്തലും നിമിഷം സുവര്‍ണ്ണനിമിഷം ഞാന്‍ തേടിവന്ന നിമിഷം തരുനീ എനിക്കു തരുനീ ഈ ജന്മം ആഹാ സഫലം നിമിഷം സുവര്‍ണ്ണനിമിഷം ഞാന്‍ തേടിവന്ന നിമിഷം..

Published by the catalogue editor. Rights remain with the original creators.