1985 · song 3

Moovanthipponnambalathin

Credits

Singer
P Jayachandran Chorus
Lyricist
Kavalam Narayana Panicker
Composer
MG Radhakrishnan

Lyrics

മൂവന്തിപ്പൊന്നമ്പലത്തിൽ .. മൂലമന്ത്രധ്വനിയുണർന്നു വിളശംഖിലെ വിളിയുണർന്നു തിരുവരംഗ തുടി മുഴുങ്ങി ഈ മുഴക്കം മൃത്യുവിന്മേൽ അമൃതമാകാം ശിവമുഴക്കം ഓം ഓം ഓം.... ഈ മുഴക്കം മൃത്യുവിന്മേൽ അമൃതമാകാം ശിവമുഴക്കം മണ്ണിലെയിരുളിൽ വേരുകൾ നീട്ടി വിണ്ണിലേക്കുയരും ഈ മുഴക്കം (മൂവന്തിപ്പൊന്നമ്പലത്തിൽ .. ) ഈ മുഴക്കം മനുമുതൽക്കേ മാനവവംശ സ്മൃതി മുഴക്കം ഓം ഓം ഓം ഈ മുഴക്കം മനുമുതൽക്കേ മാനവവംശ സ്മൃതി മുഴക്കം ജീവിതപ്പൊരുളിന് നൊമ്പരമെന്നും പ്രാണനിൽ‌പ്പകരും ഈ മുഴക്കം (മൂവന്തിപ്പൊന്നമ്പലത്തിൽ .. )

Published by the catalogue editor. Rights remain with the original creators.