1985 · song 1
Kallakkannottam
Credits
- Singer
-
Vani Jairam
- Lyricist
-
Poovachal Khader
- Composer
- Guna Singh
Lyrics
കള്ളക്കണ്ണോട്ടം കാമവില്ലാട്ടം
കള്ളക്കണ്ണോട്ടം കാമവില്ലാട്ടം
നവ്യ താരുണ്യം.. നല്‍കും രോമാഞ്ചം
നവ്യ താരുണ്യം.. നല്‍കും രോമാഞ്ചം
എന്നില്‍ ഏതോ.. തേന്‍ കിണ്ണം..
കള്ളക്കണ്ണോട്ടം കാമവില്ലാട്ടം
കള്ളക്കണ്ണോട്ടം കാമവില്ലാട്ടം
ലഹരിയില്‍ മുങ്ങി മദകരം തമ്മില്‍
പിണയുവാന്‍ മോഹമായ്..
ചൊടികളില്‍ എന്റെ ചൊടികളിന്‍ വര്‍ണ്ണം
വിതറുവാന്‍ മോഹമായ് (2)
മാറിൻ വിചാരം.. ഏറും വികാരം
എന്നന്തര്‍ദ്ദാഹം.. കൂടുന്നനേരം
ഇന്നുമാത്രമെന്‍ സ്വന്തമായിടാം..
അനന്തരഹസ്യ രാഗങ്ങളൊന്നായ്
മീട്ടു മീട്ടു എന്നിൽ നീ
കള്ളക്കണ്ണോട്ടം കാമവില്ലാട്ടം
കള്ളക്കണ്ണോട്ടം കാമവില്ലാട്ടം
ഇരുളിലായ് തെന്നി മറുകുകള്‍ തേടി
ഇഴയുവാന്‍ മോഹമായ്..
ഇരുവുടല്‍ തമ്മില്‍.. ഒരു ഉടല്‍ ആക്കി
ഇഴുകുവാന്‍ മോഹമായ് (2)
പൊള്ളുന്നു ദേഹം.. വിങ്ങുന്നു ഉള്ളം
ആലസ്യമൊന്നില്‍.. ആഴുന്ന നേരം
ശയ്യതീര്‍ത്തു നിന്‍ അംശമായിടാം
ഉറക്കിമുരട്ടിന്‍ താളങ്ങളേകി
ചേരു ചേരു എന്നില്‍ നീ...
കള്ളക്കണ്ണോട്ടം കാമവില്ലാട്ടം
കള്ളക്കണ്ണോട്ടം കാമവില്ലാട്ടം
നവ്യ താരുണ്യം.. നല്‍കും രോമാഞ്ചം
നവ്യ താരുണ്യം.. നല്‍കും രോമാഞ്ചം
എന്നില്‍ ഏതോ.. തേന്‍ കിണ്ണം..
കള്ളക്കണ്ണോട്ടം കാമവില്ലാട്ടം
കള്ളക്കണ്ണോട്ടം കാമവില്ലാട്ടം
Published by the catalogue editor. Rights remain with the original creators.