1985 · song 1

Kaaveriyaaril

From Black Mail

Credits

Singer
Krishnachandran Lathika
Lyricist
Bharanikkavu Sivakumar
Composer
Guna Singh

Lyrics

കാവേരിയാറില്‍.. കാമന്റെ തോണി കസ്തൂരി തൂകും തേരായിടും (2) ഇളം കാറ്റുമൂളും.. രതിഗാനതാളം കുളിര്‍ തൂകവേ.. നമ്മളൊന്നാകും ഋതുരാഗമായ് പാറിടും.. കാവേരിയാറില്‍.. കാമന്റെ തോണി കസ്തൂരി തൂകും തേരായിടും.. താരുണ്യമെയ്യില്‍.. ഉടുത്തോരു മുണ്ടിന്‍.. നൂലിഴയാകാന്‍ ഞാന്‍.. കൊതിക്കുന്നു നിന്‍ വിരിമാറില്‍.. തലചായ്ച്ചുറങ്ങാന്‍ ആവേശമോടെ ഞാനിരിക്കുന്നു.. ചന്ദ്രോത്സവത്തിന്‍.. ചാരുതയൊന്നായ് ചാലിച്ചു ചാര്‍ത്തും.. ഈ വേളതന്നില്‍... കാവേരിയാറില്‍.. കാമന്റെ തോണി കസ്തൂരി തൂകും തേരായിടും.. താളത്തിലാടും അരക്കെട്ടു തന്നില്‍.. പൊന്‍ തുടലാകാന്‍..ഞാൻ  കൊതിക്കുന്നു നീ കിടന്നീടും.. മലര്‍മെത്ത തന്നില്‍ ചേര്‍ന്നുറങ്ങീടാന്‍.. ഞാന്‍ തുടിക്കുന്നു മന്മഥരാഗം.. മലര്‍ശരമെയ്യും.. ഉന്മാദമേറും ഈ തീരഭൂവില്‍.. കാവേരിയാറില്‍.. കാമന്റെ തോണി കസ്തൂരി തൂകും തേരായിടും.. ഇളം കാറ്റുമൂളും.. രതിഗാനതാളം കുളിര്‍ തൂകവേ.. നമ്മളൊന്നാകും ഋതുരാഗമായ് പാറിടും.. കാവേരിയാറില്‍.. കാമന്റെ തോണി കസ്തൂരി തൂകും തേരായിടും.. ലാലാലാലാ

Published by the catalogue editor. Rights remain with the original creators.