1985 · song 3

Chaithanyame

From Bindu

Credits

Singer
S Janaki
Lyricist
Bharanikkavu Sivakumar
Composer
Peter (Paramasivam) Reuben

Lyrics

ചൈതന്യമേ.... ചൈതന്യമേ  ചൈതന്യമേ നിത്യചൈതന്യമേ മർത്ത്യചേതസ്സിലെരിയുന്ന കതിർദീപമേ പാവങ്ങൾ ഞങ്ങൾ മനസ്സിന്നൾത്താരയിൽ (2) മെഴുകുവിളക്കുമായ് പ്രാർത്ഥിക്കുന്നു ചൈതന്യമേ നിത്യചൈതന്യമേ മർത്ത്യചേതസ്സിലെരിയുന്ന കതിർദീപമേ ആയിരം വെള്ളിച്ചിറകും നിവർത്തി നീ ആകാശങ്ങളിൽ ഇരിക്കുമ്പോൾ (2) താഴെയീ മണ്ണിലെ പുൽക്കൊടികൾ ഞങ്ങൾക്കാശ്വാസമേകാൻ മറക്കരുതേ അമ്മേ.... ലോകമാതാവേ നിന്റെ അനുഗ്രഹങ്ങൾ ചൊരിയണമേ ആദിയിൽ മാനവും ഭൂമിയും തീർത്തു നീ ആറാം നാളിൽ ഞങ്ങളെയും (2) ബന്ധങ്ങൾ ബന്ധനമായ് മാറും ഊഴിയിൽ ബന്ധുവായ് നീയല്ലാതാരുമില്ലേ അമ്മേ.... വിശ്വമാതാവേ  നീ ഒഴുകുമീ കണ്ണീർ തുടയ്ക്കുകില്ലേ ചൈതന്യമേ നിത്യചൈതന്യമേ മർത്ത്യചേതസ്സിലെരിയുന്ന കതിർദീപമേ

Published by the catalogue editor. Rights remain with the original creators.