Seetha poster

1960 · song 12

Unni Pirannu

From Seetha

Credits

Singer
AM Raja Chorus
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

ഉണ്ണിപിറന്നു ഉണ്ണിപിറന്നു ഉണ്ണിപിറന്നു. . . .  ഉണ്ണിപിറന്നു ഉണ്ണിപിറന്നു ഉണ്ണിപിറന്നു അങ്ങ് കിഴക്കു ദിക്കില് പഴുക്ക - പോലെയൊരുണ്ണിപിറന്നു (2) എങ്ങിനെകിട്ടി എങ്ങിനെ കിട്ടി സുന്ദരിക്കുട്ടി സുന്ദരിക്കുട്ടി നിനക്കിന്നലെ രാത്രി ഇത്തറ- നല്ലൊരു സ്വര്‍ണ്ണക്കട്ടി (2) നല്ല സ്വര്‍ണ്ണക്കട്ടി മാനത്തൂന്നു വീണതാണോ മാരിവില്ലുപൊഴിഞ്ഞതാണോ (2) ഇന്നലെ രാത്തിരി എങ്ങിനെ കിട്ടി ഈ സ്വര്‍ണ്ണക്കട്ടി  നല്ല സ്വര്‍ണ്ണക്കട്ടി ഉണ്ണിപിറന്നു ഉണ്ണിപിറന്നു ഉണ്ണിപിറന്നു അങ്ങ് കിഴക്കു ദിക്കില് പഴുക്ക - പോലെയൊരുണ്ണിപിറന്നു  പൂത്തിരിവെച്ച് വെള്ളവിരിച്ച് തേനും തിനയും കാഴ്ചവെച്ച് ഉണ്ണിയെക്കാണാന്‍ കൂടിയെല്ലാരും പൂത്തിരിവെച്ച് വെള്ളവിരിച്ച് തേനും തിനയും കാഴ്ചവെച്ച് ഉണ്ണിയെക്കാണാന്‍ കൂടിയെല്ലാരും പെറ്റമ്മ കുഞ്ഞിന് കുങ്കുമം പൂശി ചുറ്റിനും നിന്നവര്‍ ചാമരം വീശി മണ്ണിന്റെ മക്കളു സന്തോഷം - കൊണ്ടൊരു പാട്ടുപാടി നല്ല പാട്ടുപാടി (പെറ്റമ്മ.... ) പൂഞ്ചോലകള്‍ ശ്രുതിമീട്ടി  പൂവല്ലികള്‍ തലയാട്ടി (2) മണ്ണിന്റെ മക്കളു സന്തോഷം കൊണ്ടൊരു പാട്ടുപാടി നല്ല പാട്ടുപാടി ഉണ്ണിപിറന്നു ഉണ്ണിപിറന്നു ഉണ്ണിപിറന്നു അങ്ങ് കിഴക്കു ദിക്കില് പഴുക്ക - പോലെയൊരുണ്ണിപിറന്നു

Published by the catalogue editor. Rights remain with the original creators.