1984 · song 3

Kavari Maanine Kandu Kothichu

From Vipanchika

Credits

Singer
KJ Yesudas
Lyricist
MG Sadasivan
Composer
Ayiroor Sadasivan

Lyrics

കവരിമാനിനെ കണ്ടു കൊതിച്ചു കാവിലരയന്നം കറുകനാമ്പും കൊണ്ടു നടക്കും മുളങ്കാവിലരയന്നം (കവരിമാനിനെ...) കതിരണി വയലുകള്‍ മരവുരി ചാര്‍ത്തിയ ഗ്രാമം കതിരണി വയലുകള്‍ മരവുരി ചാര്‍ത്തിയ ഗ്രാമം നയനാഭിരാമം മൃദുലേ മൃദുലേ നീയറിയില്ലേ നിഴലായ് നിന്നെ പിന്തുടരരും ഞാന്‍ നീലക്കാര്‍വര്‍ണ്ണനല്ലേ -അല്ലേ നീലക്കാര്‍വര്‍ണ്ണനല്ലേ...ആ.... (കവരിമാനിനെ...) മലരണിവാകകള്‍ അരമണി തൂക്കിയ മാനം മലരണിവാകകള്‍ അരമണി തൂക്കിയ മാനം മഴമേഘസാരം അഴകേ അഴകേ നീ മൊഴിയില്ലേ പതിവായ് നിന്നെ കണികണ്ടുണരും കതിര്‍കാണാക്കിളിയല്ലേ -അല്ലേ കതിർകാണാക്കിളിയല്ലേ...ആ... (കവരിമാനിനെ...)

Published by the catalogue editor. Rights remain with the original creators.