1984 · song 1
Ithile Pokum Kattinu Polum
Credits
- Singer
-
Ayiroor Sadasivan
- Lyricist
- MG Sadasivan
- Composer
-
Ayiroor Sadasivan
Lyrics
ഇതിലേ പോകും കാറ്റിനു പോലും
ഇണയുടെ ഗന്ധമില്ലേ
ഈറനണിഞ്ഞ നിലാവിനു പോലും
ഇവളുടെ നാണമില്ലേ
ഇതിലേ പോകും കാറ്റിനു പോലും
ഇണയുടെ ഗന്ധമില്ലേ
ഇന്നു വെളുക്കും ഇരുളകലും
ഈന്തപ്പനയുടെ നിഴലും നോക്കി
ഈ മരുപ്പച്ചയും തേടി
ഒട്ടകം പോകും ചാലുകൾ തോറും
ഓർമ്മകളോടെ നടക്കും -ഞാൻ നടക്കും
ഇതിലേ പോകും കാറ്റിനു പോലും
ഇണയുടെ ഗന്ധമില്ലേ
അന്തിവിളിയ്ക്കും വിളക്കു കൊളുത്തും
സന്ധ്യാഛവിയുടെ കുങ്കുമവും ചാർത്തി
സാഗരതീരം പൂകി
മുക്കുവൻ വാഴും കൂരയിലെന്നും
ഗദ്ഗദത്തോടെ കിടക്കും -ഞാൻ കിടക്കും
ഇതിലേ പോകും കാറ്റിനു പോലും
ഇണയുടെ ഗന്ധമില്ലേ
ഈറനണിഞ്ഞ നിലാവിനു പോലും
ഇവളുടെ നാണമില്ലേ
ഇതിലേ പോകും കാറ്റിനു പോലും
ഇണയുടെ ഗന്ധമില്ലേ
Published by the catalogue editor. Rights remain with the original creators.